ഖത്തർ അമീറിന്റെ ദ്വിദിന ഇന്ത്യ സന്ദർശനത്തിന് നാളെ തുടക്കം

അധികാരം ഏറ്റെടുത്ത ശേഷം രണ്ടാം തവണയാണ് അമീർ ഇന്ത്യയിൽ എത്തുന്നത്

Update: 2025-02-16 16:42 GMT

ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ദ്വിദിന ഇന്ത്യ സന്ദർശനത്തിന് നാളെ തുടക്കം. ഖത്തർ പ്രധാനമന്തി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി അമീറിനെ അനുഗമിക്കും. നാളെ ഇന്ത്യയിൽ എത്തുന്ന ഖത്തർ അമീർ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി ചർച്ച നടത്തും. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി അടക്കമുള്ള ഉന്നത തല സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്.

പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ചയാകും. അധികാരം ഏറ്റെടുത്ത ശേഷം രണ്ടാം തവണയാണ് അമീർ ഇന്ത്യയിൽ എത്തുന്നത്. 2015 മാർച്ചിൽ അമീർ ഇന്ത്യ സന്ദർശിച്ചിരുന്നു. അമീറിന്റെ സന്ദർശനത്തിന്റെ മുന്നോടിയായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കഴിഞ്ഞ ഡിസംബർ 31 മുതൽ ജനുവരി ഒന്ന് വരെ ഖത്തർ സന്ദർശിച്ചിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News