അവധിക്ക് നാട്ടിലെത്തിയ പ്രവാസി മുങ്ങിമരിച്ചു
വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഇന്നലെയാണ് നാട്ടിലെത്തിയത്
Update: 2025-06-21 14:03 GMT
ദോഹ: അവധിക്ക് നാട്ടിലെത്തിയ ഖത്തർ പ്രവാസി വീട്ടിലെ കുളത്തിൽ മുങ്ങിമരിച്ചു. പാലക്കാട് തൃത്താല ഉള്ളന്നൂർ തച്ചറകുന്നത്ത് അനസാ(38 )ണ് മരിച്ചത്. കുടുംബത്തിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഇന്നലെയാണ് അനസും കുടുംബവും നാട്ടിലെത്തിയത്. ഖത്തർ കെഎംസിസി തൃത്താല മണ്ഡലം വർക്കിങ് കമ്മിറ്റി അംഗമാണ്.