സ്പാനിഷ്, അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീമിുകളുടെ ബേസ് ക്യാമ്പായി ഖത്തര്‍ യൂനിവേഴ്‌സിറ്റി കാമ്പസ് തെരഞ്ഞെടുത്തു

Update: 2022-06-07 16:11 GMT
Advertising

ലോകകപ്പ് ഫുട്‌ബോളിലെ മേധാവിത്വം വീണ്ടെടുക്കാനെത്തുന്ന സ്പാനിഷ് ഫുട്‌ബോള്‍ ടീമിന്റെയും ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്റീനയുടെയും ബേസ് ക്യാമ്പായി ഖത്തര്‍ യൂനിവേഴ്‌സിറ്റി കാമ്പസ് തെരഞ്ഞെടുത്തു. ടീമുകളുടെ താമസവും പരിശീലനവും ഇവിടെയായിരിക്കും നടക്കുക. ഇവിടെത്തന്നെയാണ് ടീം ക്യാമ്പ്.

2010ല്‍ ലോകകിരീടത്തില്‍ മുത്തമിട്ട ടീമാണ് സ്‌പെയിന്‍. പക്ഷെ കഴിഞ്ഞ രണ്ട് ലോകകപ്പിലും അവസാന എട്ടിലെത്താന്‍ ടീമിനായിട്ടില്ല. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ ശക്തരായ ജര്‍മനിയടക്കമുള്ള ടീമുകളെയാണ് അവര്‍ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ നേരിടേണ്ടത്.

മൊറാട്ടയും ടോറസും അസെന്‍സിയോയുമൊക്കെ അടങ്ങുന്ന സംഘത്തിന്റെയും അതുപോലെ സാക്ഷാല്‍ മെസ്സിയുടെയും സംഘത്തിന്റെയും താമസവും പരിശീലനവുമെല്ലാം ഖത്തര്‍ യൂനിവേഴ്‌സിറ്റി കാമ്പസിലായിരിക്കും. ഖത്തര്‍ യൂനിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. ഹസന്‍ അല്‍ ദര്‍ഹാം ആണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാണ് കാമ്പസില്‍ ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരിശീലനവും താമസവും ഒരേ സ്ഥലത്ത് ലഭ്യമാവുന്നുവെന്നതാണ് പ്രമുഖ ടീമുകളെ ഖത്തര്‍ യൂനിവേഴ്‌സിറ്റി കാമ്പസ് തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News