പെരുന്നാൾ ആഘോഷ നിറവിൽ ഖത്തറിലെ പ്രവാസി സമൂഹം
ശൈഖ് തമീം ബിൻ ഹമദ് അൽതാനി ലുസൈലിലെ ഈദ്ഗാഹിൽ പ്രാർഥന നിർവഹിച്ചു
Update: 2025-06-06 16:38 GMT
ദോഹ: പെരുന്നാൾ ആഘോഷ നിറവിൽ ഖത്തറിലെ പ്രവാസി സമൂഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എഴുനൂറിലേറെ കേന്ദ്രങ്ങളിലാണ് പ്രാർഥനയ്ക്ക് സൗകര്യം ഒരുക്കിയിരുന്നത്. ലോകകപ്പ് വേദിയായ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലാണ്
പ്രാർഥന നടന്നത്. വിവിധ ഇടങ്ങളിൽ ഖുതുബയുടെ മലയാള പരിഭാഷയും ഏർപ്പെടുത്തിയിരുന്നു. കുടുംബങ്ങളെ സന്ദർശിച്ചും സൗഹൃദം ഊഷ്മളമാക്കിയുമാണ് പ്രവാസികൾ പെരുന്നാൾ ദിനം ആഘോഷമാക്കിയത്.
ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് അൽതാനി ലുസൈലിലെ ഈദ്ഗാഹിൽ പ്രാർഥന നിർവഹിച്ചു. ശേഷം പ്രധാനമന്ത്രിയും ശൂറ കൗൺസിൽ സ്പീക്കറും അടക്കമുള്ള വിശിഷ്ട വ്യക്തികളെ അമീർ ലുസൈൽ പാലസിൽ സ്വീകരിച്ചു.