വൈവിധ്യങ്ങളോടെ പെരുന്നാളാഘോഷിച്ച് ലുസൈല്‍; മനം കവര്‍ന്ന് വര്‍ണാഭമായ പരേഡ്

മറ്റു ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള മലയാളികളും ലുസൈലിലെ ആഘോഷങ്ങളുടെ ഭാഗമാകാനെത്തി.

Update: 2023-04-24 16:18 GMT
Advertising

ദോഹ: വൈവിധ്യങ്ങളോടെ പെരുന്നാളാഘോഷിച്ച് ഖത്തറിന്റെ പുതിയ നഗരമായ ലുസൈല്‍. ലുസൈല്‍ ബൊലേവാദില്‍ നടന്ന പരിപാടികള്‍ ആസ്വദിക്കാന്‍ നിരവധി പേരാണ് എത്തിയത്. പെരുന്നാള്‍ ആഘോഷത്തിലെ ടൂറിസം അവസരമാക്കി മാറ്റുകയായിരുന്നു ലുസൈല്‍ ബൊലേവാദ്.

പരമ്പരാഗത അറബ് ആഘോഷക്കാഴ്ചകള്‍ക്കൊപ്പം പാശ്ചാത്യ ടൂറിസ്റ്റുകള്‍ക്ക് ആസ്വദിക്കാവുന്ന പരിപാടികളാണ് ഒരുക്കിയത്. വര്‍ണാഭമായ പരേഡ് കാഴ്ചക്കാരുടെ മനം കവര്‍ന്നു. ഡ്രോണ്‍ ഷോയും വെടിക്കെട്ടും ആഘോഷത്തിന്റെ പകിട്ട് കൂട്ടി.

മറ്റു ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള മലയാളികളും ലുസൈലിലെ ആഘോഷങ്ങളുടെ ഭാഗമാകാനെത്തി. ലോകകപ്പിന് പിന്നാലെ ഖത്തറില്‍ ആഘോഷങ്ങള്‍ക്ക് നിറം കൂടിയെന്ന് അഭിപ്രായമാണ് വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന പ്രവാസികള്‍ക്ക് പെരുന്നാള്‍ പിറ്റേന്ന് മൂന്ന് ദിവസത്തെ ആഘോഷ പരിപാടികളാണ് ലുസൈലില്‍ സംഘടിപ്പിച്ചത്. എല്ലാ ദിവസങ്ങളിലും വന്‍ ജനക്കൂട്ടത്തിന് മുന്നിലാണ് പരിപാടികള്‍ അരങ്ങേറിയത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News