മലയാളിയായ തീർഥാടകയ്ക്ക് ഹൃദയാഘാതം: സൗദിയിൽ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ജിദ്ദയിൽ നിന്നും പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം താഴെയിറക്കിയെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല

Update: 2023-03-21 19:38 GMT

മലയാളിയായ തീർഥാടകക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് സൗദിയിൽ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ജിദ്ദയിൽ നിന്നും പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം താഴെയിറക്കിയെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല.

Full View

മലപ്പുറം എടയൂര്‍ നോർത്ത് മൂന്നാം കുഴിയില്‍ കുഞ്ഞിപ്പോക്കരുടെ ഭാര്യ ഉമ്മീരിക്കുട്ടി ആണ് മരിച്ചത്. വിമാനത്തിൽ നിന്നും ഇവരെ റിയാദിലെ കിങ് അബ്ദുല്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭര്‍ത്താവിനൊപ്പം സ്വകാര്യ ഗ്രൂപ്പിലാണ് ഇവര്‍ ഉംറക്കെത്തിയത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News