സൗദിയിൽ പുതിയ സ്വദേശിവൽക്കരണ പദ്ധതി പ്രഖ്യാപിച്ചു

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7 ശതമാനമാക്കി കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം

Update: 2022-12-01 19:05 GMT
Editor : ijas | By : Web Desk

റിയാദ്: രാജ്യത്ത് പുതിയ സ്വദേശിവൽക്കരണ പദ്ധതി പ്രഖ്യാപിച്ചു. സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ ഒരു ലക്ഷത്തി എഴുപതിനായിരം തൊഴിവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പുതിയ പദ്ധതി. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7 ശതമാനമാക്കി കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സ്വകാര്യ മേഖലയിൽ 1,70,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന 'തൗതീൻ 2' എന്ന പദ്ധതിയാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. വ്യവസായ മേഖലയില്‍ 25,000 ഉം ആരോഗ്യ മേഖലയില്‍ 20,000 ഉം ഗതാഗത, ലോജിസ്റ്റിക് മേഖലയില്‍ 20,000 ഉം തൊഴിലവസരങ്ങൾ ലഭ്യമാക്കും. കൂടാതെ റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ മേഖലയില്‍ 20,000 ഉം ടൂറിസം മേഖലയില്‍ 30,000 ഉം വ്യാപാര മേഖലയില്‍ 15,000 ഉം മറ്റു മേഖലകളില്‍ 40,000 ഉം തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Advertising
Advertising
Full View

സൂപ്പർവൈസറി കമ്മറ്റികളുടെ മേൽനോട്ടത്തിൽ ഓരോ മേഖലയിലേയും തൊഴിലവസരങ്ങളെ കുറിച്ചും തൊഴിലാളികളുടെ ആവശ്യകതകളെ കുറിച്ചും റിപ്പോർട്ട് തയ്യാറാക്കും. ടൂറിസം, വാണിജ്യം, ഗതാഗതം, ലോജിസ്റ്റിക്‌സ് സേവനങ്ങൾ, ആരോഗ്യം, മുനിസിപ്പൽ, ഗ്രാമകാര്യങ്ങൾ, ഭവനം, വ്യവസായം, ധാതുസമ്പത്ത് എന്നിവയുൾപ്പെടെ 6 മന്ത്രാലയങ്ങൾ ഉൾപ്പെടുന്നതാണ് സൂപ്പർവൈസറി കമ്മിറ്റികൾ. തൊഴിലാളികളുടെ തൊഴിൽ നൈപുണ്യം ഉയർത്തുന്നതിന് 'സ്‌കിൽസ് ആക്‌സിലറേറ്റർ ആൻഡ് ട്രെയിനിംഗ് പ്രോഗ്രാം' എന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7 ശതമാനമാക്കി കുറക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News