അരാംകോയുടെ ഏറ്റവും പുതിയ റീട്ടെയില്‍ ഇന്ധന സ്റ്റേഷന്‍ ഖോബാര്‍ നഗരത്തില്‍ ഉദ്ഘാടനം ചെയ്തു

Update: 2022-02-01 13:32 GMT

സൗദി അരാംകോയുടെ ഏറ്റവും പുതിയ റീട്ടെയില്‍ ഇന്ധന സ്റ്റേഷന്‍ അരാംകോയിലെ റിഫൈനിങ്, പ്രോസസ്സിങ്, മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് അല്‍ ഖഹ്താനി ഖോബാര്‍ നഗരത്തില്‍ ഉദ്ഘാടനം ചെയ്തു.

മികച്ച സൗകര്യങ്ങളോടെയും ഉയര്‍ന്ന സ്പെസിഫിക്കേഷനുകളോടെയുമാണ് പുതിയ സ്റ്റേഷന്‍ തുറന്നിരിക്കുന്നത്. പ്രീമിയം റീട്ടെയില്‍ സേവനങ്ങള്‍ നല്‍കുന്നതിന് ഇത് സഹായകരമാകും. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുതിയ സ്റ്റേഷന്റെ ചിത്രങ്ങളും അരാംകോ പുറത്തുവിട്ടിട്ടുണ്ട്.



 

സൗദി അരാംകോയും ടോട്ടല്‍ എനര്‍ജീസും തമ്മില്‍ സംയുക്ത സംരംഭ കരാറില്‍ ഒപ്പുവെച്ചതിനെ തുടര്‍ന്ന് തലസ്ഥാന നഗരമായ റിയാദിലും കിഴക്കന്‍ പ്രവിശ്യയിലെ സൈഹാത് നഗരത്തിലും പുതിയ രണ്ട് സ്റ്റേഷനുകളുടെ ഉദ്ഘാടനം അരാംകോ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Advertising
Advertising




 


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News