അസീർ കെഎംസിസി ടൂർണമെന്റ്; ഫാൽക്കൺ എഫ്.സി ജേതാക്കൾ
മെട്രോ സ്പോട്സിൻ്റെ ഗ്രൌണ്ടിൽ നടന്ന ഫൈനലിൽ ടോസിലൂടെയാണ് ഫാൽക്കൺ എഫ് സി ജേതാക്കളായത്
Update: 2023-07-02 19:40 GMT
സൗദിയിലെ അസീറിൽ കെഎംസിസി പ്രീമിയർ സോക്കർ ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു. മെട്രോ സ്പോട്സിനെ പരാജയപ്പെടുത്തി മൈ കെയർ ഫാൽക്കൺ എഫ് സി അൽ ജസീറ കിരീടത്തിൽ മുത്തമിട്ടു.
മെട്രോ സ്പോട്സിൻ്റെ ഗ്രൌണ്ടിൽ നടന്ന ഫൈനലിൽ ടോസിലൂടെയാണ് ഫാൽക്കൺ എഫ് സി ജേതാക്കളായത്. ആദ്യ പകുതിയിൽ രണ്ടു ഗോളടിച്ച് മെട്രോ സ്പോട്സാണ് ആധിപത്യം സ്ഥാപിച്ചത്. അവസാന മിനുട്ടുകളിലെ രണ്ടുഗോളോടെ ഫാൽക്കൺ എഫ് സി തിരിച്ചടിച്ചു.
ഫാൽക്കൺ എഫ്സിയുടെ തിരിച്ചുവരവോടെ മത്സരം ആവേശകരമായി. അധികസമയത്തും ഇരുടീമിനും വിജയഗോൾ നേടാനായില്ല. തുടർന്ന് മത്സരം ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടിലും സമനിലയായിരുന്നു ഫലം. തുടർന്നാണ് ടോസിലൂടെ മൈകെയർ ഫാൽക്കൺ എഫ് സിയെ വിജയികളായി പ്രഖ്യാപിച്ചത്.