ബിപിഎൽ കാർഗോയുടെ പുതിയ ഔട്ട്ലെറ്റ് ദമ്മാം സിക്കോക്ക് സമീപം പ്രവർത്തനമാരംഭിച്ചു
കാർഗോ സർവീസിന് പുറമേ ഓഫീസ് ഷിഫ്റ്റിങ്, ഫ്ളാറ്റ് ഷിഫിറ്റിങ്, ലോജിസ്റ്റിക്സ് ഫെസിലിറ്റി തുടങ്ങിയവയും ബിപിഎൽ ഗ്രൂപ്പിന് കീഴിൽ ആരംഭിച്ചതായി മാനേജ്മെന്റ് അറിയിച്ചു.
റിയാദ്: സൗദിയിലെ പ്രമുഖ കാർഗോ ഗ്രൂപ്പായ ബിപിഎൽ കാർഗോയുടെ പുതിയ ഔട്ട്ലെറ്റ് ദമ്മാം സീക്കോക്ക് സമീപം പ്രവർത്തനമാരംഭിച്ചു. മിതമായ നിരക്കിൽ കുറഞ്ഞ കാലയളവിൽ നാട്ടിലേക്ക് സാധനങ്ങൾ എത്തിക്കുകയെന്നതാണ് ബിപിഎൽ കാർഗോയുടെ മുഖമുദ്രയെന്ന് മാനേജ്മെന്റ് പറഞ്ഞു. പ്രമുഖ കാർഗോ ഗ്രൂപ്പായ ബിപിഎലിന്റെ പതിനൊന്നാമത്തെ ഔട്ട്ലെറ്റാണ് ഇത്. സീക്കോ ബിൽഡിങ്ങിന് പിറകുവശത്തുള്ള ടാക്സി സ്റ്റാന്റിന് അഭിമുഖമായാണ് ഷോപ്പ് പ്രവർത്തിക്കുന്നത്. കമ്പനി ചെയർമാൻ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. പുതിയ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക നിരക്കിളവും ലഭ്യമായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
കാർഗോ സർവീസിന് പുറമേ ഓഫീസ് ഷിഫ്റ്റിങ്, ഫ്ളാറ്റ് ഷിഫിറ്റിങ്, ലോജിസ്റ്റിക്സ് ഫെസിലിറ്റി തുടങ്ങിയവയും ബിപിഎൽ ഗ്രൂപ്പിന് കീഴിൽ ആരംഭിച്ചതായി മാനേജ്മെന്റ് അറിയിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ സുഫിയാൻ, ചെയർമാൻ അബ്ദുൽ ഹമീദ്, ലോജിസ്റ്റിക്സ് മാനേജർ ആഷിഖ്, ഓപ്പറേഷൻ മാനേജർ അസ്ലം, മാർക്കറ്റിങ് മാനേജർ സിറാജ് ആലപ്പി എന്നിവർ സംബന്ധിച്ചു.