2025-2026 സീസണിൽ സൗദിയിലെ സംരക്ഷിത മേഖലകളിലും ക്യാമ്പിങ്
പ്രഖ്യാപനവുമായി നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ്
Update: 2025-12-02 09:50 GMT
റിയാദ്: 2025-2026 സീസണിൽ സംരക്ഷിത മേഖലകളിലും ക്യാമ്പിങ് ആരംഭിക്കുമെന്ന് സൗദിയിലെ നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് (NCW). ഇക്കോടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുന്ന പാരിസ്ഥിതിക നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ക്യാമ്പിങ് അനുവദിക്കുക. സംരക്ഷിത മേഖലകളുടെ സൗന്ദര്യവും ജൈവവൈവിധ്യവും ആസ്വദിച്ച് പ്രകൃതിയിൽ ലയിച്ചുള്ള സവിശേഷ ക്യാമ്പിങ് അനുഭവം നേടാൻ ഇതുവഴി സന്ദർശകർക്ക് സാധിക്കും.
സംരക്ഷിത മേഖലകളിൽ ക്യാമ്പ് ചെയ്യാൻ ആഗ്രഹിക്കുന്ന സന്ദർശകർ ഫിട്രി പ്ലാറ്റ്ഫോം വഴി സൈറ്റുകൾ റിസർവ് ചെയ്യുകയും ആവശ്യമായ പെർമിറ്റുകൾ നേടുകയും ചെയ്യണമെന്ന് NCW അറിയിച്ചു. ക്യാമ്പ് സൈറ്റ് വിശദാംശങ്ങൾ, നിയന്ത്രണങ്ങൾ, സുരക്ഷാ നിർദേശങ്ങൾ എന്നിവയും പ്ലാറ്റ്ഫോമിലൂടെ അറിയാം.