14 സർവകലാശാലകളുമായും ഹ്യൂമെയ്‌നുമായും കരാറുകളിൽ ഒപ്പുവച്ച് സൗദി ഡാറ്റ ആൻഡ് എഐ അതോറിറ്റി
ഡാറ്റ, എഐ ശേഷി വർധിപ്പിക്കാനാണ് കരാർ
റിയാദ്: രാജ്യത്തെ 14 പൊതു, സ്വകാര്യ സർവകലാശാലകളുമായി ധാരണാപത്രങ്ങളിൽ ഒപ്പുവച്ച് സൗദി ഡാറ്റ ആൻഡ് എഐ അതോറിറ്റി (SDAIA). ഡാറ്റയിലും എഐയിലും ദേശീയ പങ്കാളിത്തം വികസിപ്പിക്കാനും മനുഷ്യ ശേഷി വർധിപ്പിക്കാനുമാണ് കരാറുകളിൽ ഒപ്പുവച്ചത്. ഇൻറർനാഷണൽ കോൺഫറൻസ് ഓൺ ഡാറ്റ ആൻഡ് എഐ കപ്പാസിറ്റി ബിൽഡിങ്ങിലാണ് (ICAN2026) നടപടി.
പ്രത്യേക വിദ്യാഭ്യാസ, പരിശീലന പരിപാടികളിലൂടെ വിദ്യാർഥികൾക്കും ജീവനക്കാർക്കും ഡാറ്റയിലും എഐയിലും മത്സര ശേഷി വികസിപ്പിക്കാൻ SDAIA യും ദേശീയ സർവകലാശാലകളും ചേർന്നു പ്രവർത്തിക്കുകയാണ് ധാരണയുടെ ലക്ഷ്യം.
അതേസമയം, മറ്റൊരു തന്ത്രപരമായ കരാറിൽ SDAIA യും HUMAIN യും ഒപ്പുവച്ചു. സഹകരണവും നവീകരണവും വർധിപ്പിക്കുക, എഐ പരിഹാരങ്ങൾ അതിവേഗം കൊണ്ടുവരിക എന്നിവ ലക്ഷ്യമിട്ടാണ് കരാർ. എഐ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും രംഗത്തിറങ്ങും.