ചരക്ക് നീക്കം; ജിദ്ദ ഇസ്‍ലാമിക് പോർട്ടിൽ ട്രക്ക് മാനേജ്മെന്റ് സോൺ സ്ഥാപിക്കുന്നു

പ്രതിദിനം 40,000 ട്രക്കുകളെ കൈകാര്യം ചെയ്യാൻ ഈ കേന്ദ്രത്തിന് ശേഷിയുണ്ടാകും

Update: 2026-04-09 05:32 GMT

റിയാദ്: ജിദ്ദ ഇസ്‍ലാമിക് പോർട്ടിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും ചരക്ക് നീക്കം സുഗമമാക്കുന്നതിനുമായി അത്യാധുനിക രീതിയിലുള്ള ട്രക്ക് മാനേജ്‌മെന്റ് സോൺ സ്ഥാപിക്കുന്നു. സൗദി പോർട്ട് അതോറിറ്റി, ജനറൽ അതോറിറ്റി ഫോർ റോഡ്‌സ്, എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

പത്ത് ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് ഈ മേഖല ഒരുങ്ങുന്നത്. പ്രതിദിനം 40,000 ട്രക്കുകളെ കൈകാര്യം ചെയ്യാൻ ഈ കേന്ദ്രത്തിന് ശേഷിയുണ്ടാകും. ഒരേസമയം 2,700 ട്രക്കുകൾക്ക് ഇവിടെ പാർക്ക് ചെയ്യാൻ സാധിക്കും. തുറമുഖത്തേക്കും പുറത്തേക്കുമുള്ള ട്രക്കുകളുടെ ഗതാഗതം നിയന്ത്രിക്കുക, തിരക്ക് കുറക്കുക, പ്രവർത്തനക്ഷമത വർധിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

Advertising
Advertising

മുൻകൂട്ടി നിശ്ചയിച്ച സമയക്രമം അനുസരിച്ചായിരിക്കും ട്രക്കുകളുടെ നീക്കം. സ്മാർട്ട് സംവിധാനങ്ങൾ ഉപയോഗിച്ച് ട്രക്കുകളുടെ വിവരങ്ങൾ ഓട്ടോമാറ്റിക്കായി പരിശോധിക്കുകയും അവക്കുള്ള പാതകൾ നിർദേശിക്കുകയും ചെയ്യും. കൃത്യസമയത്ത് എത്തുന്ന ട്രക്കുകൾക്ക് നേരിട്ട് പ്രവേശനം നൽകും. ട്രക്കുകളുടെ നീക്കം തത്സമയം നിരീക്ഷിക്കുന്നതിനായി അത്യാധുനിക കൺട്രോൾ റൂം സജ്ജീകരിക്കും. ചരക്ക് വിതരണ ശൃംഖല കൂടുതൽ വേഗത്തിലാക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഈ കേന്ദ്രം സഹായിക്കും. ഡ്രൈവർമാർക്കുള്ള വിശ്രമ കേന്ദ്രങ്ങൾ, ഭരണനിർവഹണ ഓഫീസുകൾ, രജിസ്ട്രേഷൻ കൗണ്ടറുകൾ എന്നിവയും ഈ മേഖലയിൽ ഉൾപ്പെടുന്നു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News