ഗസ്സയിൽ വെടിനിർത്തൽ വേണം; വംശഹത്യയിൽ ഇസ്രായേലിനെ ശിക്ഷിക്കണം: സൗദി അറേബ്യ

അറബ്-ഇസ്ലാമിക് കമ്മിറ്റിയിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് സൗദിയുടെ പ്രതികരണം

Update: 2025-09-08 16:54 GMT
Editor : Thameem CP | By : Web Desk

ഫലസ്തീൻ ജനതയെ ഗസ്സയിലെ ഭൂമിയിൽ നിന്ന് പുറന്തള്ളാനുള്ള നീക്കം അനുവദിക്കില്ലെന്ന് സൗദി അറേബ്യ. 1967 അതിർത്തികളോടെ രാഷ്ട്രം രൂപീകരിക്കാതെ ഫലസ്തീൻ രാഷ്ട്ര വിഷയത്തിൽ ശാശ്വത പരിഹാരമുണ്ടാകില്ല. വെടിനിർത്തലിലൂടെ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ തയ്യാറാകണമന്നും സൗദി ആവശ്യപ്പെട്ടു. അറബ്-ഇസ്ലാമിക് കമ്മിറ്റിയിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് പ്രതികരണം.

1967 മുതൽ ഇസ്രായേൽ കൈയടക്കിയതാണ് ഫലസ്തീൻ ജനതയുടെ ഭൂമി. അവിടെ നിന്ന് പുറത്താക്കാനുള്ള ഇസ്രായേലിന്റെ നീക്കം അപകടകരമാണെന്നാണ് സൗദിയുടെ മുന്നരിയിപ്പ്. ഗസ്സയിൽ ആക്രമണം നീട്ടുകയും വ്യാപിപ്പിക്കുകയും ചെയ്യുന്ന ഇസ്രായേലിന്റെ നടപടികൾ പ്രദേശത്തിന്റെയും ലോകത്തിന്റെയും സമാധാനത്തിന് ഭീഷണിയാണ്. വംശഹത്യയിൽ ഇസ്രായേലിനെ ശിക്ഷിക്കണമെന്നും അറബ് ഇസ്ലാമിക രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സൗദി ആവശ്യപ്പെട്ടു. ഗസ്സയിലും വെസ്റ്റ് ബാങ്കിലും, കിഴക്കൻ ജറുസലേം ഉൾപ്പെടെ, ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കാനും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News