സൗദിയിൽ 5300 പേർക്ക് കോവിഡ്; ഒമിക്രോൺ രോഗബാധയും വർധിച്ചു

32,000 ത്തിൽ അധികം പേർ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം

Update: 2022-01-12 15:51 GMT
Advertising

സൗദിയിൽ 5300ൽ അധികം പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചുവെന്നും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഇരുനൂറിന് മുകളിലെത്തിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 32,000 ത്തിൽ അധികം പേർ ചികിത്സയിലാണെന്നും വ്യക്തമാക്കി. സൗദിയിൽ ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ചത് 2020 മാർച്ച് രണ്ടിനാണ്. അതിന് ശേഷം ഇതാദ്യമായാണ് പ്രതിദിന കേസുകൾ അയ്യായിരത്തിന് മുകളിലെത്തുന്നത്.

കോവിഡിന്റെ ഒന്നാം വ്യാപന ഘട്ടത്തിൽ 2020 ജൂൺ 16ന് 4,919 പേർക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു രാജ്യത്ത് ഇതെ വരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന പ്രതിദിന കേസ്. എന്നാൽ ഇന്ന് 5,362 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതിൽ 1492 പേരും റിയാദിലാണ്. ജിദ്ദയിൽ 961 ഉം മക്കയിൽ 436 ഉം ആളുകൾക്ക് രോഗം കണ്ടെത്തി. 1,60,589 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസത്തിന്റെ തുടർച്ചായി ഇന്ന് രോഗമുക്തിയിലും വർധന തുടരുകയാണ്. 2499 പേർക്ക് ഇന്ന് രോഗം ഭേദമായി. അതേസമയം അത്യാസന്ന നിലയിലുള്ളവരുടെ എണ്ണം 218 ആയി ഉയർന്നു. ഇതുൾപ്പെടെ 32,589 പേർ നിലവിൽ വിവധ ആശുപത്രികളിൽ ചികിത്സയിലുള്ളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Covid confirmed more than 5,300 people in Saudi Arabia today and the number of critically ill people has risen to more than 200, the health ministry said.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News