ദമ്മാം മലപ്പുറം പ്രീമിയർ ലീഗ് ക്രിക്കറ്റിന് നാളെ തുടക്കം

ടൂർണമെന്റിന്റെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച

Update: 2025-10-01 12:42 GMT

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ മലപ്പുറം പ്രീമിയർ ലീഗ് (എം.പി.എൽ) സീസൺ ആറിലെ മത്സരങ്ങൾക്ക് നാളെ തുടക്കമാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മക്ക് കീഴിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. മലപ്പുറം ജില്ലയിലെ വിവിധ പട്ടണങ്ങൾ കേന്ദ്രീകരിച്ച് കൊണ്ടുള്ള 12 ഫ്രാഞ്ചൈസി ടീമുകൾ ടൂർണമെന്റിൽ മാറ്റുരക്കും. ദമ്മാം കാനു ഫ്‌ളഡ്‌ലൈറ്റ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും പ്രമുഖ താരങ്ങൾ ഐക്കൺ താരങ്ങൾ ആയി വരുന്ന ടൂർണമെൻറിൽ ഇരുനൂറോളം താരങ്ങൾ വിവിധ ടീമുകൾക്കായി മത്സരിക്കും.

Advertising
Advertising

 

ടൂർണമെന്റിന് മുന്നോടിയായി ജേഴ്‌സി പ്രകാശനവും ട്രോഫി ലോഞ്ചിംഗും സംഘടിപ്പിച്ചു. യു.ഐ.സി എംഡി ബദറുദ്ദീൻ അബ്ദുൽ മജീദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എ.ആർ എഞ്ചിനിയറിംഗ് എംഡി മുഹമ്മദ് റാഫി ട്രോഫി അനാച്ഛാദനം നിർവഹിച്ചു. സൗദി ഈസ്റ്റേൺ പ്രൊവിൻസ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ഫർഹദ് മഹമൂദ്, വൈസ് പ്രസിഡന്റ് ഇംതിയാസ് മിർക്കാർ, ഷംസ് ആലം, സിദ്ദിഖ് റോസ് ഗാർഡൻ, മുഷാൽ താഞ്ചേരി റോട്ടക്ക്‌സ്, ശ്രീകാന്ത് അൽ റവാഡ്, വിനോയ് ജെ.കെ സ്‌പോർട്‌സ്, ദിനേശ് അമീർക്കൊ, സംഗീത് ഇഞ്ചാസ്, ഷഫിക്ക് ഹോറിസോൺ, ഹുസ്സൈൻ ചെമ്പേളി, മാധ്യമ പ്രവർത്തകരായ മുജീബ് കളത്തിൽ, നൗഷാദ് ഇരിക്കൂർ, സാജിദ് ആറാട്ട്പുഴ, നൗഷാദ് മുത്തലിബ്, തുടങ്ങിയവർ വിവിധ ടീമുകളുടെ ജേഴ്‌സി പ്രകാശനം നിർവഹിച്ചു. മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ പ്രസിഡന്റ് നജ്മുസമാൻ ഐക്കരപ്പടി അധ്യക്ഷത വഹിച്ചു.

ചെയർമാൻ സലീം കരീം പ്രമോ വീഡിയോ സ്വിച്ച് ഓൺ ചെയ്തു. രക്ഷാധികാരി രജീഷ്, ജനറൽ സെക്രട്ടറി യൂനുസ് വളാഞ്ചേരി, ട്രഷറർ റിഷാദ് പൊന്നാനി, എന്നിവർ ഉപഹാരങ്ങൾ സമർപ്പിച്ചു. ടൂർണമെന്റ് ജനറൽ കൺവീനർ സഹീർ മജ്ദാൽ സ്വാഗതവും കോ- ഓർഡിനേറ്റർ ശുഐബ് മഞ്ചേരി നന്ദിയും പറഞ്ഞു.

എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജാഫർ ചേളാരി, യൂസഫ് മലപ്പുറം, മുസമ്മിൽ, ഫക്‌റുദ്ദീൻ, സജീർ, അജ്മൽ, ഇംതിയാസ്, അബുഷാദ്, മഹ്ഷൂക്ക് റഹ്‌മാൻ, തുടങ്ങിയവർ നേതൃത്വം നൽകി. ടൂർണമെന്റിന്റെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഒക്ടോബർ മൂന്നാം തിയ്യതി വെള്ളിയാഴ്ച നടക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News