സൗദിയിൽ ഗാർഹിക ജീവനക്കാർ ജോലി ചെയ്യാൻ വിസമ്മതിച്ചാൽ പിഴ

2000 റിയാല്‍ പിഴയും സൗദിയിലേക്ക് യാത്രാ വിലക്കും ഏര്‍പ്പെടുത്തും.

Update: 2023-08-05 18:33 GMT
Editor : anjala | By : Web Desk

സൗദിയില്‍ വീട്ട് ജോലിക്കെത്തി ജോലി ചെയ്യാന്‍ വിസമ്മതിച്ചാല്‍ ഗാര്‍ഹീക ജീവനക്കാര്‍ക്കെതിരെ പിഴയുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുസാനിദ് പ്ലാറ്റ്ഫോം. 2000 റിയാല്‍ പിഴയും സൗദിയിലേക്കുള്ള യാത്ര വിലക്കും ഏര്‍പ്പെടുത്തും. ഇത്തരം കരാര്‍ ലംഘനം നടത്തുന്ന തൊഴിലാളികളുടെ തിരിച്ച് പോക്കിനുള്ള ചിലവുകള്‍ തൊഴിലുടമ വഹിക്കേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദിയിലേക്ക് ജോലിക്കെത്തിയ ശേഷം ജോലി ചെയ്യാതെ സ്വദേശത്തേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ സാധിക്കുക എന്ന സ്വദേശിയുടെ ചോദ്യത്തിനാണ് മുസാനിദ് പ്ലാറ്റഫോം മറുപടി നല്‍കിയത്.

Advertising
Advertising

Full View

തൊഴില്‍ കരാര്‍ പ്രകാരം ജോലി ചെയ്യാന്‍ വിസമ്മതിക്കുന്ന ഗാര്‍ഹീക ജീവനക്കാര്‍ക്കെതിരെയാണ് നടപടിക സ്വീകരിക്കാന്‍ തൊഴിലുടമക്ക് അനുമതിയുണ്ടാകുക. നിയമ ലംഘനങ്ങളുടെ എണ്ണവും ഗൗരവുമനുസരിച്ച് പിഴയും ശിക്ഷാ നടപടികളും ഉയരുമെന്നും മന്ത്രാലയം കൂട്ടിചേര്‍ത്തു. ഇത്തരം ജീവനക്കാരുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട ചിലവുകള്‍ വഹിക്കുന്നതില്‍ നിന്നും തൊഴിലുടമയെ ഒഴിവാക്കി നല്‍കുകയും ചെയ്യും. ഈ ഇനത്തിലെ ചിലവ് തൊഴിലാളി സ്വന്തമായി കണ്ടെത്തേണ്ടി വരും. അല്ലാത്ത പക്ഷം സര്‍ക്കാര്‍ ചിലവില്‍ നാടുകടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News