ദമ്മാം മലബാർ ഹെറിറ്റേജ് കൗൺസിൽ ഗസൽ സന്ധ്യ സംഘടിപ്പിക്കുന്നു
മലബാർ ഹെറിറ്റേജ് കൗൺസിൽ ദമ്മാം ചാപ്റ്റർ 'കലാം ഇ ഇശ്ഖ്' എന്ന പേരിൽ ഗസൽസന്ധ്യ സംഘടിപ്പിക്കുന്നു. മലയാളി സൂഫി സംഗീത ഗായകരായ സമീർ ബിൻസി, ഇമാം അസിസി എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് ഗാന സന്ധ്യ ഒരുക്കുന്നത്.
സൗദി അറേബ്യയിൽ ഇത് ആദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.
വ്യാഴാഴ്ച വൈകിട്ട് ആറു മുതൽ സൈഹാത് റിദ റിസോർട്ടിൽ വെച്ചാണ് പരിപാടി. പരിപാടിയോടാനുബന്ധിച്ച് മലബാർ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റും ഒരുക്കിയിട്ടുണ്ട്. പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്.
കിഴക്കൻ പ്രവിശ്യയിലെ ഗസൽ, ഖവാലി സംഗീതാസ്വാദകരെ കലാം ഇ ഇശ്ക്കിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ ആലിക്കുട്ടി ഒളവട്ടൂർ, മാലിക് മഖ്ബൂൽ ആലുങ്ങൽ, റഹ്മാൻ കാരയാട്, ഒ.പി ഹബീബ്, സി.കെ ഷാനി, മുഹമ്മദ് ശമീർ അരീക്കോട് എന്നിവർ പങ്കെടുത്തു.