ഗ്ലോബൽ ലേബർ മാർക്കറ്റ് കോൺഫറൻസ്; ഉദ്ഘാടന ദിവസം ഒപ്പുവെച്ചത് 45 ധാരണാപത്രങ്ങൾ

40-ലധികം തൊഴിൽ മന്ത്രിമാരും പ്രമുഖരും സം​ഗമിച്ചു

Update: 2026-01-27 10:15 GMT
Editor : Mufeeda | By : Mufeeda

റിയാദ്: അന്താരാഷ്ട്ര പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി റിയാദിൽ നടക്കുന്ന മൂന്നാമത് ​​ഗ്ലോബൽ ലേബർ മാർക്കറ്റ് കോൺഫറൻസ്. ഉദ്ഘാടന ദിവസത്തിൽ തന്നെ നിരവധി സ്ഥാപനങ്ങൾ തമ്മിൽ 45-ലധികം ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവെച്ചു. ഈ കരാറുകൾ രാജ്യത്തിനകത്തും പങ്കെടുക്കുന്ന രാജ്യങ്ങളിലും ആയിരക്കണക്കിന് പരിശീലന-തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമ്മേളനത്തിൽ ലോകത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാൻ 40-ലധികം തൊഴിൽ മന്ത്രിമാരും ആഗോള നയരൂപകരും പ്രമുഖ അക്കാദമിക-കോർപ്പറേറ്റ് പ്രമുഖരും സം​ഗമിച്ചു. 40 തൊഴിൽ മന്ത്രിമാർ പങ്കെടുത്ത ഉന്നതതല യോ​ഗത്തിൽ മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ റാജിഹി അധ്യക്ഷത വഹിച്ചു. കഴിവുകളുടെ പോർട്ടബിലിറ്റി, AI-യുടെ സംയോജനം, സാമൂഹിക സംരക്ഷണ സംവിധാനങ്ങളുടെ ആധുനികവത്കരണം എന്നിവയായിരുന്നു പ്രധാന ചർച്ചാ വിഷയങ്ങൾ. 

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Mufeeda

contributor

Similar News