സൗദിയിൽ മരിച്ച ഹരീഷിന്റെ മൃതദേഹം നാട്ടിൽ സംസ്‌കരിച്ചു
ഖമീസ് മുഷൈത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഹരീഷ്
Update: 2025-02-10 10:09 GMT
ജിദ്ദ: സൗദിയിൽ മരിച്ച കൊല്ലം സ്വദേശി ഹരീഷിന്റെ മൃതദേഹം നാട്ടിൽ സംസ്‌കരിച്ചു. ഖമീസ് മുഷൈത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഹരീഷ്. കഴിഞ്ഞ മാസം ജനുവരി 28-ന് ഖമീസ് മുഷൈത്തിൽ നിന്ന് ജോലി ആവശ്യാർത്ഥം ട്രെയിലർ ഓടിച്ച് ജിദ്ദയിൽ എത്തിയതായിരുന്നു. അതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മരിക്കുകയായിരുന്നു.
പത്ത് ദിവസത്തോളം മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചു. നടപടികൾ പൂർത്തിയാക്കി ഗൾഫ് എയർ വിമാനത്തിൽ തിരുവനന്തപുരം എയർപോർട്ടിലെത്തിച്ച് കൊല്ലം ജില്ലയിലെ കടക്കൽ ഇട്ടിവ വീട്ടിലെത്തിച്ചാണ് സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കിയത്. ജിദ്ദ കെഎംസിസിക്ക് കീഴിലാണ് നടപടികൾ പൂർത്തിയാക്കിയത്.