ഹൃദയാഘാതം: സൗദിയിലെ അല്‍കോബാറില്‍ മലയാളി മരിച്ചു
25 വര്‍ഷമായി അല്‍കോബാറില്‍ പുസ്തക ഷോപ്പ് നടത്തി വരികയാണ് അക്ബര്‍
ദമ്മാം: അല്‍കോബാറില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അക്ബര്‍ (53) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ചികിത്സ തേടിയിരുന്നു. ചികിത്സയിലിരിക്കെയാണ് താമസസ്ഥലത്ത് വെച്ച് മരിച്ചത്. മൃതദേഹം ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 25 വര്‍ഷമായി അല്‍കോബാറില്‍ പുസ്തക ഷോപ്പ് നടത്തി വരികയാണ്. കെഎംസിസി വെല്‍ഫയര്‍ വിഭാഗം പ്രതിനിധി ഇക്ബാല്‍ ആനമങ്ങാടിന്‍റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പാസ്പോര്‍ട്ടിന്‍റെ കാലാവധി കഴിഞ്ഞ് മൂന്ന് മാസമായി പുതുക്കാനുളള ശ്രമത്തിലായിരുന്നു. വിഎഫ്എസില്‍ നിന്നും അപ്പോയ്മെന്‍റ് ലഭിക്കാത്തതിനെ തുടര്‍ന്ന് നീണ്ടുപോയി. ഇതിനിടെ തുടര്‍ ചികിത്സക്കായി തല്‍ക്കാല്‍ വഴി പാസ്പോര്‍ട്ട് എടുക്കാന്‍ രേഖകള്‍ ശരിയാക്കി ഞായറാഴ്ച റിയാദില്‍ പോകാനിരിക്കേയാണ് മരിച്ചത്.