Writer - razinabdulazeez
razinab@321
ജിദ്ദ: വേങ്ങര ചേറൂർ മുതുവിൽകുണ്ട് സ്വദേശി നാത്താൻകോടൻ അബ്ദുൽ ഗഫൂർ (52) ആണ് മരിച്ചത്. ബവാദി കർട്ടൻ കടയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ വൈകുന്നേരം ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. പിതാവ്: മുഹമ്മദ് കുട്ടി, മാതാവ്: കുഞ്ഞിമ, ഭാര്യ: അയിഷാബി, മക്കൾ: റാണിയ, റീം, റിസ്‌വാൻ, കാസിം, റസൻ സഹോദരങ്ങൾ: കുഞ്ഞിമോയിദീൻകുട്ടി, ഷെരീഫ് (മദീന), സഹായങ്ങൾക്കും മറ്റും ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് കൂടെയുണ്ട്.