ഗസ്സക്കായി ഐസിഎഫ് റിയാദ് പ്രാർഥനാ സംഗമം
ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി നേതൃത്വം നൽകി
Update: 2025-08-14 12:17 GMT
റിയാദ്: യാതന അനുഭവിക്കുന്ന ഫലസ്തീൻ ജനതയുടെ സമാധാനത്തിനു വേണ്ടി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ(ഐസിഎഫ്) പ്രാർഥനാ സംഗമം നടത്തി. ഇസ്രായേലിന്റെ മനുഷ്യത്വ വിരുദ്ധതക്ക് എതിരെ ലോക മനസ്സാക്ഷി ഉണർത്തുന്നതിന് വേണ്ടി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ ആഹ്വാനപ്രകാരമാണ് ഐഎസ്എഫ് പ്രാർഥനാ സംഗമം നടത്തിയത്.
ബത്ത അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രാർഥനാ സംഗമത്തിന് ഐസിഎഫ് റീജിയൻ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി നേതൃത്വം നൽകി.