Writer - razinabdulazeez
razinab@321
റിയാദ്: സൗദിയില്‍ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് അഥവ ഉപഭോകതൃ വില സൂചികയില്‍ പോയ വര്‍ഷം വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2024ല്‍ 2023നെ അപേക്ഷിച്ച് പണപ്പെരുപ്പം 1.7 ശതമാനത്തിലെത്തി. 2023ല്‍ പൊതു വില സൂചികയുടെ വാര്‍ഷിക ശരാശരി 109.45 പോയിന്‍റായിരുന്നിടത്ത് 2024ല്‍ 111.30 പോയിന്‍റിലേക്ക് ഉയര്‍ന്നു. ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്നിവയുടെ വിലയില്‍ 8.8 ശതമാനം വർദ്ധനവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. ഇതില്‍ ഭവന വാടകയിൽ 10.6 ശതമാനം എന്ന ഉയര്‍ന്ന വർദ്ധനവും ഇക്കാലയളവില്‍ അനുഭവപ്പെട്ടു. ഇത് പൊതു ശരാശരി ഉയരുന്നതിന് ഇടയാക്കിയതായി ഗസ്റ്റാറ്റിന്‍റെ അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.