Writer - razinabdulazeez
razinab@321
റിയാദ്: ഉയർന്ന പദവികളിൽ ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണത്തിൽ വർധനവ്. മൂന്ന് ലക്ഷത്തിലേറെ വനിതകളാണ് ഉന്നത പദവികളിൽ ജോലി ചെയ്യുന്നത്. ഇതിൽ ഭൂരിഭാഗവും മാനേജർ തസ്തികയാണ് കൈകാര്യം ചെയ്യുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സർക്കാർ നടപ്പാക്കിയ പദ്ധതികളാണ് നേട്ടത്തിന് കാരണം.
കമ്പനി ഡയറക്ടർ ബോർഡുകളിൽ 1200 വനിതാ അംഗങ്ങളും, 370 വനിതാ ചെയർ പേഴ്‌സൺമാരുമാണുള്ളത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെതാണ് കണക്ക്. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണത്തിലും 1,38,000 ആണ്. മേഖലയിൽ 45.6 ശതമാനം ജീവനക്കാരും വനിതകളാണ്. ടൂറിസം മേഖലയിൽ 1,11,000 സൗദി വനിതകളുണ്ട്. സൗദി വനിതാ ജീവനക്കാരുടെ പ്രതിമാസ വേതനം 4800 റിയാൽ മുതൽ 10,700 റിയാൽ വരെയാണ്.