സൗദിയിൽ ബിനാമി ഇടപാടുകൾക്കെതിരെ പരിശോധന തുടരുന്നു

രാജ്യത്ത് ബിനാമി ഇടപാടുകൾ കണ്ടെത്തുന്നതിനുള്ള പരിശോധന ഊർജിതമായി തുടരുന്നതായി സൗദി ബിനാമി വിരുദ്ധ സമിതി വ്യകതമാക്കി.

Update: 2022-08-08 18:33 GMT

റിയാദ്: സൗദിയിൽ ബിനാമി ഇടപാടുകൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ തുടരുന്നു. ബിനാമി ഇടപാടുകൾ സംശയിക്കുന്ന കാറ്ററിംഗ് ലക്ഷ്വറി മേഖലയിലെ സ്ഥാപനങ്ങളിൽ പരിശോധന സംഘടിപ്പിച്ചതായി ബിനാമി വിരുദ്ധ അതോറിറ്റി വെളിപ്പെടുത്തി.

രാജ്യത്ത് ബിനാമി ഇടപാടുകൾ കണ്ടെത്തുന്നതിനുള്ള പരിശോധന ഊർജിതമായി തുടരുന്നതായി സൗദി ബിനാമി വിരുദ്ധ സമിതി വ്യകതമാക്കി. ഇതിന്റെ ഭാഗമായി കാറ്ററിംഗ് ലക്ഷ്വറി മേഖലയിലെ സ്ഥാപനങ്ങളിൽ പരിശോധന സംഘടിപ്പിച്ചതായി സമിതി വെളിപ്പെടുത്തി. പരിശോധന നടത്തുന്നതിന്റെ വീഡിയോ ഉൾപ്പെടെ പുറത്ത് വിട്ടാണ് സമിതി വിവരങ്ങൾ പങ്കുവെച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കണ്ടെത്തുന്ന ഡാറ്റകളിൽ ബിനാമി ഇടപാട് സംശയിക്കുന്ന സ്ഥാപനങ്ങളിലാണ് പരിശോധന സംഘടിപ്പിച്ചു വരുന്നത്. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലായാണ് പരിശോധന. ഇരുപതോളം സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിശോധന സംഘടിപ്പിച്ചതെന്നും സമിതി വ്യക്തമാക്കി. പരിശോധനകളിൽ കണ്ടെത്തിയ തെളിവുകൾ കൂടതൽ അന്വേഷണങ്ങൾക്കായി സുരക്ഷാ വിഭാഗങ്ങൾക്ക് കൈമാറി. നിയമലംഘകരായി കണ്ടെത്തുന്നവർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്നും സമിതി അറിയിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News