ജിദ്ദ സിജി വിമൻ കലക്ടീവ് രണ്ടാം വാർഷികവും മാഗസിൻ പ്രകാശനവും സംഘടിപ്പിച്ചു

Update: 2025-02-08 11:17 GMT
Editor : Thameem CP | By : Web Desk

ജിദ്ദ: സിജി വിമൻ കലക്ടീവ് ജിദ്ദ ഘടകം 'ഇസ്തിആദ' എന്ന തലക്കെട്ടിൽ രണ്ടാം വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രൗഢഗംഭീരമായ ചടങ്ങിന്റെ ഉദ്ഘാടനം ബിസിനസ് സംരംഭകയായ ഷെമി ഷബീർ നിർവഹിച്ചു. ജിദ്ദയിലെ സ്ത്രീശബ്ദമായി മാറിയ സംഘടന നാലുവർഷമായി ജിദ്ദയിൽ സജീവമാണ്. പരിപാടിയോടനുബന്ധിച്ച് വിവിധ തലങ്ങളിലുള്ള പ്രതിഭാധനരായ സ്ത്രീരത്‌നങ്ങളുടെ ലേഖനങ്ങൾ കോർത്തിണക്കി 'നിസ്‌വ' എന്ന മാഗസിൻ JCWC ചെയർപേഴ്‌സൺ റൂബി സമീർ ഡോ. മുശ്താഖ് മുഹമ്മദിനു മാഗസിൻ നൽകി പ്രകാശനം നിർവഹിച്ചു. 'നിസ്‌വ' യെ കുറിച്ച് അനീസ ബൈജുവും സജിത് എ.എംയും സദസ്സിൽ സംസാരിച്ചു.

Advertising
Advertising

 

 സംഘടനാ പ്രവർത്തനത്തിലൂടെ സാമൂഹികമായ ഉന്നമനത്തിന്റെ മികവുറ്റ മാതൃക ജിദ്ദയിലെ സഹോദരിമാർക്കായി കാഴ്ച വെക്കുന്ന JCWC യുടെ പ്രവർത്തനങ്ങളെ ജിദ്ദ സിജി ചെയർമാൻ മുഹമ്മദ് കുഞ്ഞി, കെ.ടി. അബൂബക്കർ തുടങ്ങിയവർ അഭിനന്ദിച്ചു. ഡോ. മുശ്താഖ് മുഹമ്മദ് അലി മുഖ്യാതിഥിയായിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ വിവിധ മേഖലകളിൽ പ്രശോഭിച്ച 10 വനിതകളെ അദ്ദേഹം സദസ്സിനു പരിചയപ്പെടുത്തുകയും അവരിലെ മാതൃക ഉൾക്കൊണ്ട് പ്രവൃത്തിക്കുവാൻ സദസ്സിനെ പ്രചോദിപ്പിക്കുകയും ചെയ്തു.

 

JCWC അംഗം ജസീന മുജീബിന്റെ പുസ്തകമായ 'മിന്നാമിന്നിക്കൂട്ടം' മുൻ സിജി അംഗം മുജീബ് മൂസയിൽ നിന്നും JCWC ഉപദേശകയായ അനീസ ബൈജു ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു. എഴുത്തുകാരി റജിയ വീരാൻ പുസ്തകപരിചയം നടത്തി . JCWC അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. ജിദ്ദയിലെ അൽ നുഖ്ബ കൺവൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ JCWC ചെയർപേഴ്‌സൺ റൂബി സമീർ അദ്ധ്യക്ഷത വഹിച്ചു. ഇർഫാന സജീർ, റഷ നസീഹു, ഐഷ വസ്‌ന, അമീന തൻസീം, ആയിഷ റാൻസി തുടങ്ങിയവർ പരിപാടിയുടെ അവതാരകരായിരുന്നു. ഡോ. നിഖിതയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ പ്രോഗ്രാം കൺവീനറായ മുനകാസിം സ്വാഗതവും വൈസ് ചെയർപേഴ്‌സൺ നബീല അബുബക്കർ നന്ദിയും പറഞ്ഞു

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News