ജിദ്ദ ഹജ്ജ് വെൽഫയർ ഫോറം വളണ്ടിയർ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

മൂന്ന് പതിറ്റാണ്ടായി ഹജ്ജ് സേവന പ്രവർത്തനങ്ങളിൽ സജീവമാണ് ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം

Update: 2024-06-03 19:16 GMT

ജിദ്ദ: ഹാജിമാർക്ക് സേവനങ്ങൾ നൽകുന്ന സംഘടനകൾ തമ്മിൽ ഐക്യവും പരസ്പര ബഹുമാനവും നിലനിർത്തണമെന്ന് ജിദ്ദ ഹജ്ജ് വെൽഫയർ ഫോറം. ഈ വർഷവും ഹജ്ജ് വെൽഫയർ ഫോറത്തിന് കീഴിൽ വളണ്ടിയർമാർ സേവനത്തിനിറങ്ങും. ഇവർക്കായുള്ള പരിശീലനം ജിദ്ദയിൽ പൂർത്തിയായി.

മൂന്ന് പതിറ്റാണ്ടായി ഹജ്ജ് സേവന പ്രവർത്തനങ്ങളിൽ സജീവമാണ് ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം. വിവിധ സംഘടന പ്രവർത്തകരുടെ കൂട്ടായ സേവനമാണ് ഹജ്ജ് വെൽഫയർ ഫോറത്തിന്റെ പ്രത്യേകത. ഈ വർഷവും നിരവധി വോളണ്ടിയർമാർ പുണ്യഭൂമിയിൽ ഹജ്ജ് വെൽഫയർ ഫോറത്തിന് കീഴിൽ സേവനത്തിനിറങ്ങും. അതിനായുള്ള പരിശീലനം ജിദ്ദയിൽ പൂർത്തിയായി. മലബാരി സൗദി പൗരൻ ഷെയ്ഖ് അബ്ദുൽ റഹ്‌മാൻ ഫാദിൽ പരിശീന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

Advertising
Advertising

ക്യാമ്പിൽ പങ്കെടുത്തവർ മുൻകാല പ്രവർത്തകരുടെ ത്യാഗപൂർണ്ണമായ ഓർമകൾ പങ്കുവെച്ചത് വളണ്ടിയർമാരിൽ ആവേശം വർധിപ്പിച്ചു. പൊതു സമൂഹം നൽകിവരുന്ന പിന്തുണയും ക്യാമ്പിൽ പങ്കെടുത്തവർ പ്രത്യേകം പരാമർശിച്ചു. ഹാജിമാർക്ക് സേവനങ്ങൾ നൽകാനായി പ്രവർത്തിക്കുന്ന സംഘടനകൾ തമ്മിൽ പരസ്പര ബഹുമാനവും ഐക്യവും നിലനിർത്തണമെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരും പണ്ഡിതന്മാരും വിവിധ വിഷയങ്ങളിൽ വോളണ്ടിയർമാർക്ക് പരിശീലനവും ബോധവൽക്കരണവും നൽകി. ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ് അധ്യക്ഷനായിരുന്നു. രക്ഷാധികാരി അബ്ബാസ് ചെമ്പൻ, ജനറൽ കൺവീനർ അഷ്‌റഫ് വടക്കേക്കാട്, ട്രഷറർ ഷറഫു കാളികാവ് എന്നിവർക്ക് പുറമെ വിവിധ സംഘടനാ പ്രതിനിധികളും സംസാരിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News