ജിദ്ദ ജൂനൂബിയ മലയാളി കൂട്ടായ്മ ഇഫ്താർ സംഗമം

സൗദി പൗരന്മാരുൾപ്പെടെ വിവിധ രാജ്യക്കാരും പങ്കെടുത്തു

Update: 2025-03-25 09:54 GMT

ജിദ്ദ: പരസ്പര സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം നൽകി ജിദ്ദ ജൂനൂബിയ മലയാളി കൂട്ടായ്മ ഇഫ്താർ സംഗമം. ഇത് രണ്ടാം തവണയാണ് ജിദ്ദ ജൂനൂബിയ മലയാളി കൂട്ടായ്മ മെഗാ ഇഫ്താർ സംഗമം നടത്തുന്നത്. 2000ത്തിലധികം ആളുകൾ പങ്കെടുത്ത ഇഫ്താർ സംഗമം സംഘാടനം കൊണ്ട് ശ്രദ്ദേയമായി.

ജിദ്ദയുടെ ഹൃദയഭാഗത്തു സംഘടിപ്പിച്ച ഈ പരിപാടിയിൽ ജാതി ഭേദമന്യേ ആളുകളെത്തി. ഇന്ത്യക്കാർക്ക് പുറമെ സൗദി പൗരന്മാരുൾപ്പെടെ വിവിധ രാജ്യക്കാരും പങ്കെടുത്തു. ആഷിക് ഹസ്സൂൺ, നാസർ പാച്ചീരി, അലി പാങ്ങാട്ട്, റിയാസ് നജ്മ, സകീർ, ഹംസ പഴേരി, ബാവ മെഗാമാക്‌സ്, ഫാറൂഖ് ശാന്തപുരം തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News