ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെഎംസിസി സ്മൃതിപഥം ക്യാമ്പ് നടത്തി

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി മുഖ്യ പ്രഭാഷണം നടത്തി

Update: 2025-02-24 08:51 GMT

ജിദ്ദ: ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെഎംസിസി സ്മൃതി പഥം ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. രാഷ്ട്രീയ ചരിത്ര പഠനം, നേതൃത്വ പരിശീലനം, പ്രവാസിയുടെ സാമ്പത്തിക രംഗം, ആരോഗ്യം തുടങ്ങി വിവധ സെഷനുകൾ നടന്നു. ഉത്തമ നേതൃത്വത്തിന്റെ സ്വാധീനം എന്ന വിഷയത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി മുഖ്യ പ്രഭാഷണം നടത്തി.

സാമ്പത്തിക ആരോഗ്യ സെഷനിൽ ട്രൈനർ എം.എം ഇർഷാദ് ആലപ്പുഴ വിഷയമവതരിപ്പിച്ചു. വിവിധ വിഷയങ്ങളിൽ നടന്ന ചർച്ച കെഎംസിസി സെൻട്രൽ കമ്മറ്റി സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി നിയന്ത്രിച്ചു.

സമാപന പൊതുസമ്മേളനം ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അരിമ്പ്ര അബൂബക്കർ ഉദ്ഘാടനം ചെയ്തു. ജൈസൽ സാദിഖ് കുന്നേക്കാടൻ അധ്യക്ഷത വഹിച്ചു. കെ കെ മുഹമ്മദ്, വി.പി അബ്ദുറഹിമാൻ, ഗഫൂർ അൽ ഹാസ്മി, ജലാൽ തേഞ്ഞിപ്പലം, നാണി ഇസ്ഹാഖ്, സിറാജ് തേഞ്ഞിപ്പലം, മുസ്തഫ പാലക്കൽ, മുംതാസ് ടീച്ചർ, സാജിദ് മൂന്നിയൂർ, മുഹമ്മദ് കുമ്മാളി, റിയാസ്, കെ.വി ജംഷീർ കെ പാറക്കടവ്, ജലാൽ തേഞ്ഞിപ്പലം, അൻവർ ചെമ്പൻ, ഷറഫുദീൻ, മജീദ് കള്ളിയിൽ, ഉനൈസ് കരുമ്പിൽ, ജാഫർ വെന്നിയൂർ, എം എം കോയ മൂന്നിയൂർ, ഗഫൂർ ചേലേമ്പ്ര, നാസർ മമ്പുറം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷമീം അലി കൊടക്കാട് സ്വാഗതവും അൻവർ ചെമ്പൻ നന്ദിയുംപറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News