ജിദ്ദയില്‍ മലയാളിയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

സമയമായിട്ടും താമസ സ്ഥലത്ത് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് റോഡരികില്‍ കാറിനകത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Update: 2021-08-04 16:53 GMT

സൗദി അറേബ്യയിലെ ജിദ്ദയില്‍ മലയാളിയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം കോട്ടക്കല്‍, പറപ്പൂര്‍ സ്വദേശിയായ സൂപ്പി ബസാറിലെ നമ്പിയാടത്ത് കുഞ്ഞലവിയാണ് ജിദ്ദയിലെ അല്‍ സാമിര്‍ ഡിസ്ട്രിക്കറ്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 45 വയസ്സായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന ഈജിപ്ഷ്യന്‍ പൗരനെ കസ്റ്റഡിയിലെടുത്തു.

സമയമായിട്ടും താമസ സ്ഥലത്ത് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് റോഡരികില്‍ കാറിനകത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിദ്ദയിലെ ഒരു സ്വാകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. ജോലിയുടെ ഭാഗമായുള്ള കലക്ഷന്‍ കഴിഞ്ഞ് മടങ്ങവെ പിന്തുടര്‍ന്ന അക്രമി കുത്തിപരിക്കേല്‍പ്പിച്ച ശേഷം പണവുമായി കടന്നതായാണ് കരുതപ്പെടുന്നത്. പ്രതിയെന്ന് സംശയിക്കുന്ന ഈജിപ്ഷ്യന്‍ പൗരനെ നാട്ടിലേക്ക് രക്ഷപ്പെടുവാനുള്ള ശ്രമത്തിനിടെ വിമാനതാവളത്തില്‍ വെച്ച് പിടികൂടിയതായാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്ത് വന്നിട്ടില്ല. കൊല്ലപ്പെട്ട കുഞ്ഞലവിയുടെ പരിചയക്കാരാനായ പ്രതി, കൃത്യം നടത്തിയ ദിവസവും, അതിന് തലേ ദിവസവും കുഞ്ഞലവിയുടെ കാറില്‍ യാത്ര ചെയ്തിരുന്നതായും സൂചനയുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News