സൗദിയിലെ ദമ്മാമില്‍ ന്യുമോണിയ ബാധിച്ച് മലയാളി യുവാവ് മരിച്ചു

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രാഗേഷ് രമേശന്‍ ആണ് മരിച്ചത്

Update: 2025-11-10 16:12 GMT
Editor : razinabdulazeez | By : Web Desk

ദമ്മാം: ദമ്മാമില്‍ ന്യുമോണിയ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അരുണ്‍ നിവാസില്‍ രാഗേഷ് രമേശന്‍ (37) വയസ് ആണ് മരിച്ചത്. പനിയും കഫക്കെട്ടും അനുഭവപ്പെട്ട രാഗേഷ് ദിവസങ്ങള്‍ക്ക് മുമ്പ് ചികിത്സ തേടുകയായിരുന്നു. പിന്നീട് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് അഡ്മിറ്റായി. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ കഴിഞ്ഞു വന്ന രാഗേഷ് കഴി‍ഞ്ഞ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു. എട്ട് വര്‍ഷമായി ദമ്മാമിലെ സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കല്‍ എ‍ഞ്ചിനിയറായി ജോലി ചെയ്തു വരികയാണ്.

ഭാര്യ: നീതു രമേശന്‍, മക്കളായ സകേത് രാഗേഷ്, സാംരംഗ് രാഗേഷ് എന്നിവരടങ്ങുന്ന കുടുംബം കൂടെയുണ്ടായിരുന്നു. ഇവര്‍ ഇന്ന് നാട്ടിലേക്ക് മടങ്ങി. മക്കള്‍ ദമ്മാം ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളാണ്. എബ്രാഹാം മാത്യുവിന്‍റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News