സൗദി അറേബ്യക്ക് നന്ദിയർപ്പിച്ച് ദമ്മാമിലെ കലാകാരന്മാരന്മാരുടെ മാപ്പിള ആൽബം

Update: 2022-09-22 05:01 GMT
Advertising

92ാം ദേശീയ ദിനം ആഘോഷിക്കുന്ന സൗദിഅറേബ്യക്ക് അഭിവാദ്യമർപ്പിച്ച് പ്രവാസി കലാകാരന്മാരുടെ കൂട്ടായ്മയിൽ സംഗീത ആൽബം പുറത്തിറക്കി. ദമ്മാമിലെ കലാകാരന്മാരാണ് 'ശുക്രൻ ലക സൗദിയ' എന്ന പേരിൽ ആൽബം നിർമ്മിച്ചത്.

പതിറ്റാണ്ടുകളായി ആയിരക്കണക്കിന് പ്രവാസികൾക്ക് അഭയം നൽകിവരുന്ന സൗദിയുടെ 92ാം ദേശീയ ദിനത്തിൽ രാജ്യത്തിന് നന്ദിയർപ്പിച്ചാണ് സംഗീത ആൽബം തയ്യാറാക്കിയരിക്കുന്നത്. ദമ്മാമിലെ ഒരു പറ്റം കലാകാരന്മാരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയാണ് ഇതിന് പിന്നിൽ. ആൽബത്തിന്റെ പ്രകാശനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഓൺലൈൻ വഴി നിർവഹിച്ചു.




റിലീസിങിന് ശേഷം ആൽബത്തിന് വലിയ സ്വീകാര്യതയാണ് സൗദി പ്രവാസികൾക്കിടയിൽ ലഭിച്ച് കൊണ്ടിരിക്കുന്നത്. ദമ്മാം അൽ മുന സ്‌കൂളിലെ വിദ്യാർത്ഥികൾ സമ്മാനിച്ച ദൃശ്യ മനോഹാരിതയും സൗദിയുടെ പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന ദൃശ്യങ്ങളും ആൽബത്തിന് ദൃശ്യമികവ് പകരുന്നുണ്ട്. ഫൈസൽ എളേറ്റിൽ, നാസ്സർ അൽഖഹ്താനി, മുഹമ്മദ് യൂസഫ് തുടങ്ങിയവർക്കൊപ്പം ദമ്മാമിലെ സാമൂഹ്യ-സംസ്‌കാരിക മേഖലയിലുള്ളവരും ചടങ്ങിന് ആശംസകൾ നേർന്നു.




 


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News