ജിദ്ദയിൽ മെക്ക് 7 സൗദി സ്ഥാപക ദിനം ആഘോഷിച്ചു

പ്രവാസികൾക്ക് അന്നം തരുന്ന അവരുടെ രണ്ടാമത്തെ വീടായ രാജ്യത്തിന്റെ ആഘോഷത്തിൽ പങ്കാളിയാവുകയായിരുന്നു മെക്ക് 7

Update: 2025-02-23 07:57 GMT
Editor : razinabdulazeez | By : Web Desk

ജിദ്ദ: സൗദിയുടെ സ്ഥാപക ദിനം മെക്ക് 7 വ്യായാമ കൂട്ടായ്മ്മ ജിദ്ദാ അസീസിയ ഏരിയയിൽ ആഘോഷിച്ചു. പ്രവാസികൾക്ക് അന്നം തരുന്ന അവരുടെ രണ്ടാമത്തെ വീടായ രാജ്യത്തിന്റെ ആഘോഷത്തിൽ പങ്കാളിയാവുകയായിരുന്നു മെക്ക് 7. നമ്മുടെ നാടിന്റെ അഭിവൃദ്ധിയിൽ മുഖ്യ പങ്ക് വഹിച്ചത് പ്രവാസികളാണ് അതിൽ അറബ് ഭരണകൂടങ്ങൾ നൽകിയ പിന്തുണ വലുതാണ്. വിഷൻ 2030 ന്റെ ഭാഗമായി സൗദി വൻമുന്നേറ്റം നടത്തി വരികയാണെന്നും. പ്രവാസികളായവർക്കും ഇതിന്റെ നേട്ടങ്ങൾ ഉണ്ടാകുന്നുണ്ട് എന്നും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. സാദിഖ് പാണ്ടിക്കാട് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ട്രെയിനർമാരായ നൗഷാദ് കോഡൂർ, മുഹമ്മദ് അലി കുന്നുമ്മൽ, റഷീദ് മാളിയേക്കൽ എന്നിവർക്ക് മെമന്റോകൾ നൽകി ആദരിച്ചു. പുതുതായി മെക്ക് 7 ട്രെയിനിംങ്ങിലേക്ക് വന്ന ആരിഫ്, സുബൈർ അരിബ്ര, അബ്ദുൽറസാഖ് എന്നിവർക്ക് മെഡലുകൾ നൽകി. വിവിധ മത്സരങ്ങളിൽ വിജയികളായ അബ്ദുൽ ജബ്ബാർ, മൊയ്തീൻ കുട്ടി എന്നിവർക്ക് സമ്മാനങ്ങൾ നൽകി. സഈദ് പുളിക്കൽ, ആരിഫ് മുഹമ്മദ്‌, വീരാൻ കുട്ടി മാസ്റ്റർ, നദീം സിദ്ധീഖി, യൂസുഫ് കരുളായിദത്ത് ഗീർ എന്നിവർ സംസാരിച്ചു. മുഹമ്മദലി കുന്നുമ്മൽ സ്വാഗതവും നൗഷാദ് കോടൂർ നന്ദിയും പറഞ്ഞു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News