മന്ത്രിയെ തിരുത്താൻ നവോദയ മുന്നോട്ട് വരണം: കെഎംസിസി

Update: 2023-08-07 15:55 GMT

മന്ത്രി സചി ചെറിയാന് ഒന്നും കൃത്യമായും വ്യക്തമായും അറിയില്ലെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിൻ്റെ സൗദി അറേബ്യയിലെ ബാങ്ക് വിളി യുമായി ബന്ധപ്പെട്ട പ്രസ്താവനയെന്ന് കെഎംസിസി കിഴക്കൻ പ്രവിശ്യ.

നാട്ടിൽ ബാങ്ക് വിളിക്കുന്നത് ശബ്ദമലിനീകരണത്തിൻ്റെ ഭാഗമായി സ്വയം നിയന്ത്രിച്ചു മുന്നോട്ട് വന്ന ഒരു സമൂഹത്തെയാണ് സൗദിയിൽ എവിടെയും ബാങ്ക് വിളി കേട്ടില്ല എന്ന നിലയിൽ നാട്ടിലെ വിശ്വാസികളുടെ ബാങ്ക് വിളി യെ പരിഹസിക്കാൻ മന്ത്രി മുന്നോട്ട് വന്നത്.

ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരുന്നു കൊണ്ട് ഇസ്ലാമോഫോബിയ വളർത്താൻ പാകത്തിൽ ഇത്തരം അസത്യ പ്രസ്താവന നടത്തുന്നതിന് മുൻപ് സൗദിയിലെ സ്വന്തം പാർട്ടിയുടെ പോഷക സംഘടനാ നേതാക്കളുമായി ആലോച്ചിച്ചിരുന്നെങ്കിൽ , ഇത്തരം പ്രസംഗങ്ങൾ ഒഴിവാക്കാമായിരുന്നു.

Advertising
Advertising

മന്ത്രിയെ തിരുത്താൻ നവോദയ സാംസ്ക്കാരിക വേദി മുന്നോട്ട് വരും എന്നാണ് പ്രതീക്ഷിക്കുന്നത്.

വഴിയരികിലെ യോഗങ്ങൾ നിയന്ത്രിക്കാൻ മുന്നോട്ട് വന്ന കോടതിയെ വരെ പരിഹസിക്കുന്ന പാർട്ടിയിൽ നിന്നും ഇത്തരം പരിഹാസം സ്വാഭാവികം മാത്രം.

ശബ്ദ മലിനീകരണം എന്ന നിലക്ക് അടുത്തടുത്ത് നിൽക്കുന്ന പള്ളികളിൽ നിന്നും ഒരേസമയം ഉയരുന്ന ബാങ്ക് വിളി നിയന്ത്രിക്കുന്നതിൽ കുഴപ്പമില്ല എന്നതാണ് സൗദി അറേബ്യ ഉൾപ്പെടെ നാട്ടിലെ വിശ്വാസികൾ വരെ സ്വീകരിച്ച് പോരുന്നത്. അതിനെയാണ് മന്ത്രി അനാവശ്യമായി പരിഹസിക്കുന്നത്.

മന്ത്രിയുടെ നീക്കം പ്രതിഷേധാർഹമാണെന്നും കെഎംസിസി കിഴക്കൻ പ്രവിശ്യക്ക് വേണ്ടി എ.പി അമീർ അലി കൊയിലാണ്ടി, (ആക്ടിംഗ് പ്രസിഡന്റ്- പ്രവിശ്യാ കമ്മിറ്റി), സിദ്ദിഖ് പണ്ടികശാല( ജനറൽ സെക്രട്ടറി) എന്നിവർ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News