കൊല്ലം പ്രവാസി സംഗമം ജിദ്ദക്ക് പുതിയ നേതൃത്വം

ഷാനവാസ് കൊല്ലം (ചെയർമാൻ), സജു രാജൻ (പ്രസിഡണ്ട്), ഷാഹിർ ഷാൻ (ജനറൽ സെക്രട്ടറി)

Update: 2024-08-28 15:20 GMT

ജിദ്ദ: കൊല്ലം ജില്ലക്കാരുടെ ജീവകാരുണ്യ-സാംസ്‌കാരിക കൂട്ടായ്മയായ കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ.പി.എസ്.ജെ) അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടന്ന 18ാം വാർഷികത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഷാനവാസ് കൊല്ലം (ചെയർമാൻ), സജു രാജൻ (പ്രസിഡണ്ട്), ഷാഹിർ ഷാൻ (ജനറൽ സെക്രട്ടറി) മാഹീൻ പള്ളിമുക്ക് (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ഷാനവാസ് സ്‌നേഹക്കൂടിനെ വൈസ് പ്രസിഡണ്ടായും ഷാബു പോരുവഴിയെ ജോയിന്റ് സെക്രട്ടറിയായും ഷാനി ഷാനവാസിനെ കൾച്ചറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. വനിതാ വേദി കൺവീനർ ആയി ബിൻസി സജുവും ധന്യ കിഷോർ (ജോയിന്റ് കൺവീനർ) ആയും തിരഞ്ഞെടുക്കപ്പെട്ടു.

Advertising
Advertising

പ്രവാസികളുടെ ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട് രൂപീകരിച്ച കെ.പി.എസ്.ജെക്ക് അഭിമാനാർഹമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനായെന്ന് ഭാരവാഹികൾ അറിയിച്ചു. ചികിത്സാ സഹായങ്ങൾ, പ്രവാസികൾക്ക് അടിയന്തര സാമ്പത്തിക സഹായം തുടങ്ങിയവക്ക് പുറമെ സ്‌പോൺസർഷിപ്പ് സംബന്ധമായ പ്രതിസന്ധിയിലകപ്പെട്ട പ്രവാസികൾക്ക് നിയമ, സാമ്പത്തിക സഹായങ്ങൾ എന്നിങ്ങനെ ശ്രദ്ധേയമായ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സംഘടനക്ക് ഇടപെടാൻ സാധിച്ചു. ഭവന നിർമാണം, ചികിത്സാ സഹായം തുടങ്ങിയ സേവനങ്ങളിൽ കെ.പി.എസ്.ജെയുടെ സഹകരണം ശ്രദ്ധേയമായിരുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. വരും വർഷങ്ങളിൽ ജീവകാരുണ്യ രംഗത്ത് പുതിയ മേഖലകളിലേക്കു ചുവടു വെക്കാനുള്ള തീരുമാനത്തിലാണ് പുതിയ കമ്മിറ്റി.

സുജിത് കുമാർ, കിഷോർ കുമാർ, വിജയകുമാർ, അസ്ലം വാഹിദ്, ബിബിൻ ബാബു,സിബിൻ ബാബു, മനോജ് മുരളീധരൻ, റെനി, ജിനു, ലിൻസി, ഷെറിൻ ഷാബു, വിജി വിജയകുമാർ, എന്നിവർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News