ഒ.ഐ.സി.സി ദമ്മാം കോട്ടയം ജില്ലാ കമ്മിറ്റി തൊഴിലാളി ക്യാമ്പിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

സാധാരണക്കാരായ തൊഴിലാളികൾ താമസിക്കുന്ന സെക്കന്റ്‌ ഇൻഡസ്ട്രിയൽ സിറ്റിയിലെ ലേബർ ക്യാമ്പിലാണ് ഇഫ്താർ സംഗമം ഒരുക്കിയത്

Update: 2024-03-28 13:59 GMT
Advertising

ദമ്മാം: സാഹോദര്യത്തിന്റെ സന്ദേശം നിറയുന്ന പുണ്യ റമദാൻ മാസത്തിൽ, തൊഴിലാളികൾക്കായി ലേബർ ക്യാമ്പിൽ ഒ.ഐ.സി.സി കോട്ടയം ജില്ലാ കമ്മിറ്റി ഇഫ്താർ വിരുന്നൊരുക്കി. സാധാരണക്കാരായ തൊഴിലാളികൾ താമസിക്കുന്ന സെക്കന്റ് ഇൻഡസ്ട്രിയൽ സിറ്റിയിലെ ലേബർ ക്യാമ്പിലാണ് ഇഫ്താർ സംഗമം ഒരുക്കിയത്.

ഒ.ഐ.സി.സി ദമ്മാം റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ഇ.കെ സലിം, വൈസ് പ്രസിഡന്റ് ഡോക്ടർ സിന്ധു ബിനു, ജനറൽ സെക്രട്ടറി ശശി ആലൂർ, ട്രഷറർ പ്രമോദ് പൂപ്പാല, ഇൻഡസ്ട്രിയൽ ഏരിയ പ്രസിഡന്റ് ദിൽഷാദ് എന്നിവർ പങ്കെടുത്തു. ഒ.ഐ.സി.സി കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബിനു പുരുഷോത്തമൻ, ജില്ലാ ജനറൽ സെക്രട്ടറി ജോസ്സൻ ജോർജ്, ട്രഷറർ ജോബിൻ തോമസ്, വൈസ് പ്രസിഡന്റുമാരായ ജോയ് തോമസ്, മാക്മില്ലിയൻ ജോസഫ്, സെക്രട്ടറിമാരായ ആനി മേരി പോൾ, ഷാനവാസ് ഖാൻ, നിർവ്വാഹകസമിതി ഭാരവാഹികളായ പോൾ വർഗീസ്, ഡോക്ടർ പ്രിൻസ് മാത്യു, ബിജു മാത്യു, ആന്റണി ജോസഫ്, മോൻസി മാത്യു, അമൽ സുരേന്ദ്രൻ, അഭിലാഷ് കെ.ബി, സയിദ് അൻവർ, സോജൻ മാത്യു എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News