മഴയും മഞ്ഞു വീഴ്ചയും; വിനോദ സഞ്ചാരികൾ അബഹയിലേക്ക് ഒഴുകുന്നു

സ്കൂൾ അവധികാലമായതിനാൽ കുടുംബ സമേതമാണ് പലരും വരുന്നത്

Update: 2023-08-06 18:08 GMT

സൗദിയുടെ പല ഭാഗങ്ങളും ചുട്ട് പൊള്ളുമ്പോൾ മഴയും മഞ്ഞുവീഴ്ചയും പതിവാണ്  അബഹയിൽ. വ്യത്യസ്ഥമായ കാലാവസ്ഥ ആസ്വദിക്കാൻ നിരവധി പേരാണ് ദിവസവും അബഹയിലേക്കെത്തുന്നത്.

സ്കൂൾ അവധികാലമായതിനാൽ കുടുംബ സമേതമാണ് പലരും വരുന്നത്. കിഴക്കൻ പ്രവിശ്യയിലുൾപ്പെടെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ ചൂട് തുടരുമ്പോഴും, മഴയും മഞ്ഞ് വീഴ്ചയും കാറ്റും ശക്തമാണ് അബഹയിൽ മിക്ക ദിവസങ്ങളിലും. ശക്തമായ കാറ്റും മഴയും ഇടിയും ആലിപ്പഴ വർഷവും മനസ്സിനും ശരീരത്തിനും കുളിർമയേകും.

സ്കൂൾ അവധികാലമായതിനാൽ നിരവധി വിനോദ സഞ്ചാരികളാണ് തണുപ്പും പച്ചപ്പും ആസ്വദിക്കാൻ അബഹയിൽ എത്തുന്നത്. ഉച്ചയോടെ മഴയും ആലിപ്പഴ വർഷവും ആരംഭിക്കും. അബഹക്ക് പുറമെ അസീറിൻ്റെ വിവിധ ഭാഗങ്ങളിലും കാറ്റും മഴയും ഇടിയും വെള്ളത്തിൻ്റെ കുത്തൊഴുക്കും ശക്തമാണ്.

Advertising
Advertising
Full View

അബഹയിലെ വിവിധ കൃഷിയിടങ്ങളിൽ പഴവർഗ്ഗങ്ങളുടെ വിളവെടുപ്പ് കാലം കൂടിയായതിനാൽ കൃഷി സ്ഥലങ്ങളും അബഹ ഫെസ്റ്റിവലും സഞ്ചാരികളെ ആകർഷിക്കുന്നു

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News