മക്കയിൽ റമദാൻ ഒരുക്കങ്ങൾ പൂർത്തിയായി: പെർമിറ്റെടുക്കാതെ ഉറക്ക് വരരുതെന്ന് മുന്നറിയിപ്പ്

ആദ്യ ദിവസം മുതൽ തന്നെ മക്കയിൽ പ്രത്യേക സുരക്ഷാ പദ്ധതി നടപ്പിലാക്കി തുടങ്ങും

Update: 2023-03-21 17:55 GMT

മക്കയിൽ ഉംറക്കെത്തുന്നവർക്കുള്ള സുരക്ഷ പദ്ധതികൾ റമദാൻ ആദ്യ ദിവസം മുതൽ തന്നെ നടപ്പിലാക്കുമെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു. ഉംറക്കെത്തുന്ന തീർഥാടകരുടെ വാഹനങ്ങൾ മക്കയുടെ പ്രവേശന കവാടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്. നിർബന്ധമായും ഉംറ പെർമിറ്റെടുക്കണമെന്നും സമയ ക്രമം പാലിക്കണമെന്നും സുരക്ഷാ വിഭാഗം ഓർമ്മിപ്പിച്ചു.

ആദ്യ ദിവസം മുതൽ തന്നെ മക്കയിൽ റമദാനിലേക്കുള്ള പ്രത്യേക സുരക്ഷാ പദ്ധതി നടപ്പിലാക്കി തുടങ്ങും. പൊതു സുരക്ഷ വിഭാഗം ഡയരക്ടർ ലെഫറ്റൻ്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മക്കയിലേക്ക് വരുന്ന തീർഥാകടരുടെ വാഹനങ്ങൾ പ്രവേശന കവാടങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള പാർക്കിംഗ് കേന്ദ്രങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്. അവിടെ നിന്നും തീർഥാകർക്ക് ബസുകളിലും പൊതു ടാക്സികളിലും ഹറമിലേക്ക് പോകാം. തിരിച്ച് വരാനും ഇതേ വാഹനങ്ങളുടെ സേവനം ലഭ്യമാകും.

Advertising
Advertising

ഹറമിൽ 20,000 സ്ഥലങ്ങളിൽ സംസം വിതരണത്തിനുള്ള സജ്ജീകരണങ്ങളൊരുക്കിയിട്ടുണ്ട്. കൂടാതെ 30,000 സംസം കണ്ടെയ്നറുകൾ ക്രമീകരിച്ചതായും ഇരു ഹറം കാര്യാലയം അറിയിച്ചു. സേവനങ്ങൾക്കായി 1423 ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. ഹറമിൻ്റെ ഒന്നാം നിലയും, പുറം മുറ്റവും, മൂന്നാം വികസന ഏരിയയും മേൽക്കൂരയും നമസ്കാരത്തിനും പ്രാർത്ഥനക്കുമായി എത്തുവന്നവർക്ക് മാത്രമായി നീക്കി വെക്കും.

Full View

തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി ഇതാദ്യമായി ഫസറ്റ് റിംഗ് റോഡ് ഉപയോഗിച്ച് വാഹന യാത്രക്കാരെയും കാൽ നടയാത്രക്കാരെയും വേർത്തിക്കുംമെന്നും അൽ ബസ്സാമി പറഞ്ഞു. ഉംറ തീർഥാടകർ നിർബന്ധമായും നുസുക്, തവക്കൽനാ ആപ്പുകൾ വഴി പെർമിറ്റെടുക്കണമെന്നും, സമയക്രമം പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News