സൗദിയിൽ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്ക് രജിസ്‌ട്രേഷൻ

വ്യാപാരികളുടേയും ഉപഭോക്താക്കളുടേയും അവകാശങ്ങൾ സംരക്ഷിക്കുക, ഓൺലൈൻ വ്യാപരങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കുക, വ്യാജ വ്യാപാര സ്ഥാപനങ്ങളെ കണ്ടെത്തുക തുടങ്ങിയവയാണ് പുതിയ നീക്കത്തിലൂടെ പ്രധാനമായും ലക്ഷ്യംവെക്കുന്നത്.

Update: 2022-04-14 15:56 GMT

റിയാദ്: സൗദിയിൽ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് സൗദി ഇ-കൊമേഴ്സ് കൗൺസിൽ അറിയിച്ചു. ഓൺലൈൻ വ്യാപാരത്തിലെ തട്ടിപ്പുകളും വഞ്ചനയും തടയുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഓൺലൈൻ വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കുന്നതോടെ ഈ മേഖലയിലെ തട്ടിപ്പുകളും വഞ്ചനയും ഇല്ലായ്മ ചെയ്യുവാനും, ഉപഭോക്താക്കളുടെ അവകാശങ്ങൾ പൂർണമായും സംരക്ഷിക്കുവാനും സാധിക്കുമെന്ന് സൌദി ഇ-കൊമേഴ്സ് കൗൺസിൽ വ്യക്തമാക്കി.

വ്യാപാരികളുടേയും ഉപഭോക്താക്കളുടേയും അവകാശങ്ങൾ സംരക്ഷിക്കുക, ഓൺലൈൻ വ്യാപരങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കുക, വ്യാജ വ്യാപാര സ്ഥാപനങ്ങളെ കണ്ടെത്തുക തുടങ്ങിയവയാണ് പുതിയ നീക്കത്തിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ഓൺലൈൻ മേഖലയിലെ നിയമലംഘനം കണ്ടെത്തുന്നതിന് നിരീക്ഷണം നടത്തിവരികയാണെന്നും സൗദി ഇ-കൊമേഴ്സ് കൗൺസിൽ പറഞ്ഞു. ഉപഭോക്താക്കൾക്ക് വിളിക്കാനുള്ള ഫോൺ നമ്പർ, ഈ മെയിൽ അഡ്രസ്, ചാറ്റ് സർവീസ്, അംഗീകൃത ബാങ്കിലൂടെ പണം അടക്കാനുള്ള സംവിധാനം, വെബ്സൈറ്റിൽ പരാതി നൽകാനുള്ള സൗകര്യം, ഉപഭോക്താക്കളുടെ പരാതികൾ നിശ്ചിത സമയത്തിനകം പരിഹരിക്കാനുള്ള സംവിധാനം, പ്രൊസസിങ്ങിനും വിതരണത്തിനും ആവശ്യമായ സമയം, കൃത്യമായ ഇൻവോയിസ്, അറബി ഭാഷയിലും പരാതി അറിയിക്കാനുള്ള സൗകര്യം, അറബി ഭാഷയിലും ഉത്പനങ്ങളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തൽ, ഉത്പന്നങ്ങൾ മാറ്റി എടുക്കുന്നതിനും പണം തിരിച്ചു നൽകുന്നതിനും കൃത്യവും എഴുതപ്പെട്ടതുമായ പോളിസി തുടങ്ങിയ കാര്യങ്ങൾ കൃതൃമായി പാലിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ രജിസ്‌ട്രേഷൻ ലഭിക്കുകയുള്ളൂവെന്നും സൗദി ഇ-കൊമേഴ്സ് കൗൺസിൽ അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News