യാത്ര സാങ്കേതിക പ്രശ്നങ്ങളിൽ നൂതന പരിഹാരം; ആഗോള ആൻഡ്രോയിഡ് ഹാക്കത്തോൺ ആരംഭിച്ച് റിയാദ് എയർ

പ്രാദേശിക, അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്നാണ് ഹാക്കത്തോൺ ആരംഭിക്കുന്നത്

Update: 2025-11-28 08:18 GMT
Editor : razinabdulazeez | By : Web Desk

റിയാദ്: യാത്ര സാങ്കേതിക പ്രശ്നങ്ങളിൽ നൂതന പരിഹാരം കണ്ടെത്താനും സഞ്ചാരികളുടെ യാത്രാനുഭവം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് തങ്ങളുടെ ആദ്യത്തെ ആഗോള ആൻഡ്രോയിഡ് ഹാക്കത്തോൺ ആരംഭിച്ച് റിയാദ് എയർ. പ്രാദേശിക, അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്നാണ് ഹാക്കത്തോൺ ആരംഭിക്കുന്നത്. വ്യോമയാന മേഖലയിലെ ഡിജിറ്റൽ പരിവർത്തനം ശക്തിപ്പെടുത്തുന്നതിനുള്ള മാർ​ഗങ്ങൾ ഹാക്കത്തോണിൽ ചർച്ചയാകും.

സൗദിയിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള 52 വിദ്യാർത്ഥികളും വിദഗ്ധരായ എഞ്ചിനീയർമാരും പങ്കെടുക്കും. ആൻഡ്രോയിഡ്, എഐ, കണക്റ്റഡ് ഉപകരണങ്ങൾ എന്നിവയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പ്രോട്ടോടൈപ്പുകൾ ഹാക്കത്തോണിൽ വികസിപ്പിക്കും.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News