സൗദിയിൽ വിപുലീകരണം പൂർത്തിയാക്കിയ സൽവ ചെക്ക്‌പോസ്റ്റ് തുറന്നു നൽകി

കിഴക്കൻ പ്രവിശ്യ ഗവർണർ സൗദ് ബിൻ നാഇഫ് രാജകുമാരൻ അൽഹസ്സ ഗവർണർ സൗദ് ബിൻ തലാൽ ബിൻ ബദർ രാജകുമാരൻ എന്നിവർ ചേർന്നാണ് തുറന്ന് നൽകിയത്.

Update: 2022-08-08 18:35 GMT
Advertising

റിയാദ്: സൗദി ഖത്തർ അതിർത്തിയായ സൽവയിലെ വിപുലീകരിച്ച ചെക്ക്പോസ്റ്റ് മുഴുവൻ ശേഷിയോടെ പ്രവർത്തനമാരംഭിച്ചു. മുമ്പത്തേതിനേക്കാൾ ആറിരട്ടി ശേഷി വർധിപ്പിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. സൗദി ഖത്തർ ഉപരോധത്തെ തുടർന്ന് അടഞ്ഞു കിടന്ന അതിർത്തി ചെക്ക് പോസ്റ്റാണ് കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി വിപുലീകരിച്ചത്.

കിഴക്കൻ പ്രവിശ്യ ഗവർണർ സൗദ് ബിൻ നാഇഫ് രാജകുമാരൻ അൽഹസ്സ ഗവർണർ സൗദ് ബിൻ തലാൽ ബിൻ ബദർ രാജകുമാരൻ എന്നിവർ ചേർന്നാണ് തുറന്ന് നൽകിയത്. മുമ്പത്തേതിനേക്കാൾ ആറിരട്ടിയോളം ശേഷി വർധിപ്പിച്ചാണ് വിപുലീകരണം നടത്തിയിരിക്കുന്നത്. കൂടുതൽ കൗണ്ടറുകളും ചെക്കിങ് പോയിന്റുകളും ഉൾപ്പെടുത്തിയാണ് നവീകരണം. നേരത്തെ മൂവായിരം വാഹനങ്ങൾക്കുള്ള സൗകര്യമാണിവിടെ ഉണ്ടായിരുന്നത്. ഇപ്പോഴത് 12,000 ആയി ഉയർത്തിയാണ് സൗകര്യങ്ങൾ വർധിപ്പിച്ചത്. സൗദി ഖത്തർ ഉപരോധത്തെ തുടർന്ന് നേരത്തെ അടഞ്ഞു കിടന്നിരുന്ന ചെക്ക്പോസ്റ്റ് ഉപരോധം പിൻവലിച്ച ശേഷമാണ് വീണ്ടും പ്രവർത്തനമാരംഭിച്ചത്. ഇതിനെതുടർന്നാണ് വിപുലീകരണ പ്രവർത്തനങ്ങളും ഇവിടെ ആരംഭിച്ചത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News