സൗദിയിൽ കോവിഡ് മരണം 8000 കടന്നു: വാക്സിനേഷന്‍ പുരോഗമിക്കുന്നു
സൗദിയിൽ കോവിഡ് മരണം എണ്ണായിരം കടന്നു. ചൊവ്വാഴ്ച 1295 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്.
സൗദിയിൽ കോവിഡ് മരണം എണ്ണായിരം കടന്നു. ചൊവ്വാഴ്ച 1295 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. വാക്സിനേഷന് സെന്ററുകളിൽ ലഭിക്കുന്ന വാക്സിന്റെ പേരുകൾ കൂടി ആപോയ്ന്മെന്റില്‍ ഉൾപ്പെടുത്തി. ഇത് അനുയോജ്യമായ വാക്സിനുകൾ തെരഞ്ഞെടുക്കാന്‍ ആളുകളെ സഹായിക്കും.
രാജ്യത്ത് ഇന്ന് വീണ്ടും കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ മുന്നിട്ടിരുന്നു രോഗ മുക്തി നിരക്ക് ഇന്ന് ആയിരത്തിനും താഴേ പോയി. ഇതിനിടെ രാജ്യത്ത് വാക്സിനേഷന്‍ പ്രക്രിയ അതിവേഗം പുരോഗമിക്കുകയാണ്. പുതുതായി വാക്സിന് അപോയ്മെന്റ് എടുക്കുന്നവര്ക്ക് അതത് സെന്ററുകളില്‍ ലഭ്യമാക്കിയിരിക്കുന്ന വാക്സിനുകളുടെ പേരു കൂടി ലഭിച്ചു തുടങ്ങി.
രാജ്യത്ത് വാക്‌സിനേഷൻ പദ്ധതി ആരംഭിച്ചിട്ട് ഏഴ് മാസം പിന്നിടുമ്പോള്‍ രണ്ട് കോടി നാല് ലക്ഷത്തോളം ഡോസ് വാക്‌സിനുകളാണ് ഇതിനകം വിതരണം ചെയ്തത്. ഒരു കോടി 78 ലക്ഷത്തിലധികം പേർ ആദ്യ ഡോസും, 25 ലക്ഷത്തോളം പേർ രണ്ടാം ഡോസും സ്വീകരിച്ചു.