ലോകത്ത് ഏറ്റവും കൂടുതൽ പ്രകൃതി വിഭവങ്ങളുള്ള രാജ്യമായി സൗദി അറേബ്യ

പെട്രോളിയം, പ്രകൃതിവാതകങ്ങൾ, സ്വർണ നിക്ഷേപങ്ങൾ തുടങ്ങിയവയിലാണ് സൗദിക്ക് വൻശേഖരമുള്ളത്

Update: 2023-07-17 18:21 GMT

ദമ്മാം: ലോകത്ത് ഏറ്റവും കൂടുതൽ പ്രകൃതി വിഭവങ്ങളുടെ ശേഖരവും ലഭ്യതയുമുള്ള രാജ്യമായി സൗദി അറേബ്യ. എക്ണോമിക് മാഗസിനായ ഇൻഫോ ഗൈഡ് നൈജീരിയ നടത്തിയ പഠനത്തിലാണ് സൗദിയുടെ നേട്ടം വ്യക്തമാക്കുന്നത്. പെട്രോളിയം, പ്രകൃതിവാതകങ്ങൾ, സ്വർണ നിക്ഷേപങ്ങൾ തുടങ്ങിയവയിലാണ് സൗദിക്ക് വൻശേഖരമുള്ളത്.

വിഭവങ്ങളുടെ അടിസ്ഥാനത്തിൽ ലോകരാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് ആഗോള എക്ണോമിക് മാഗസിനായ ഇൻഫോ ഗൈഡ് നൈജീരിയ. ലോകാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പ്രകൃതി വിഭവങ്ങളുള്ള പതിനഞ്ച് രാജ്യങ്ങളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഒന്നാം സ്ഥാനം സൗദിഅറേബ്യക്കാണ്.

Advertising
Advertising

രണ്ടാം സ്ഥാനത്ത് യു.എ.ഇയും അഞ്ചും ആറും സ്ഥാനങ്ങളിൽ ഖത്തറും കുവൈത്തുമാണുള്ളത്. പട്ടികയിൽ പതിനഞ്ചാം സ്ഥാനത്താണ് അമേരിക്ക. പെട്രോളിയം, പ്രകൃതി വാതകങ്ങൾ, സ്വർണ നിക്ഷേപങ്ങൽ, മറ്റു അമൂല്യ ഖനിശേഖരങ്ങൾ എന്നിവയുടെ തോത് കണക്കാക്കിയാണ് പട്ടിക തയ്യാറാക്കിയത്. ആഗോള സാമ്പത്തിക രംഗത്തെ ചാലക ശക്തിയായി പ്രവർത്തിക്കുന്ന ഊർജം, വ്യവസായികം, നിർമ്മാണ മേഖല തുടങ്ങിയ മേഖലകൾക്ക് ശക്തിപകരാൻ കഴിയുന്ന ഉൽപന്നങ്ങളാണ് സൗദിയുടെ നേട്ടത്തിന് സഹായകമായത്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News