കോവിഡ് പ്രോട്ടോക്കോള്‍; സൗദിയില്‍ റസ്റ്റോറന്‍റുകള്‍ക്കും കഫേകള്‍ക്കും മുന്നറിയിപ്പ്

കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന റസ്റ്റോറന്റുകളും കഫേകളും അടച്ചു പൂട്ടേണ്ടി വരും

Update: 2022-01-10 15:57 GMT

സൗദിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കാത്ത റസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് മുനിസിപ്പല്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മന്ത്രാലയം നിബന്ധന കര്‍ശനമാക്കിയത്. വകഭേദം സംഭവിച്ച കോവിഡിന്റെ വ്യാപനം രാജ്യത്ത് വീണ്ടും ശക്തമായ സാഹചര്യത്തില്‍ മന്ത്രാലയം നിര്‍ദ്ദേശിച്ച നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന റസ്റ്റോറന്റുകളും കഫേകളും അടച്ചു പൂട്ടേണ്ടി വരുമെന്ന് മുനിസിപ്പല്‍ കാര്യ മന്ത്രാലയം പ്രസ്ഥാവനയില്‍ വ്യക്തമാക്കി.

Advertising
Advertising

റസ്റ്റോറന്റുകളിലും കഫേകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണമില്ല. എന്നാല്‍ ടേബിളുകള്‍ തമ്മിലുണ്ടായിരിക്കേണ്ട അകലം കൃത്യമായി പാലിച്ചിരിക്കണം. ഒരു ടേബിളില്‍ കഴിക്കാവുന്ന ആളുകളുടെ എണ്ണത്തില്‍ പരിധി നിശ്ചയിച്ചിട്ടില്ല. അതേ സമയം രണ്ട് ടേബിളുകള്‍ക്കിടയില്‍ മൂന്ന് മീറ്ററില്‍ കുറയാത്ത അകലം ഉണ്ടായിരിക്കണമെന്നും മന്ത്രാലയം വിശദീകരിച്ചു. ഇതിനു പുറമേ തവക്കല്‍നയിലെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിന്റെ സ്റ്റാറ്റസ് കൃത്യമായി പരിശോധിച്ച് മാത്രമേ പ്രവേശനം അനുവദിക്കാവൂ. ആളുകളുടെ എണ്ണം പരിമതിപ്പെടുത്തുന്നതിന് ഏര്‍പ്പെടുത്തിയ ക്യൂ ആര്‍ കോഡ് സ്‌കാനിംഗും പൂര്‍ത്തിയാക്കണം. കാത്തിരിപ്പ് ഇടങ്ങളില്‍ ഉപഭോക്താക്കള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കുന്നതിനും സംവിധാനമേര്‍പ്പെടുത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News