സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഗ്രീസ്, ഫ്രാൻസ് സന്ദർശനത്തിനായി പുറപ്പെട്ടു
യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദർശനത്തിന് പിന്നാലെയാണ് സൗദി കിരീടാവകാശിയുടെ യൂറോപ്പ് യാത്ര. ഗ്രീസ്, ഫ്രാൻസ് രാജ്യങ്ങളാണ് കിരീടാവകാശി സന്ദർശിക്കുന്നത്.
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഗ്രീസ്, ഫ്രാൻസ് എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നതിനായി പുറപ്പെട്ടു. സന്ദർശനത്തിൽ വിവിധ കരാറുകൾ ഒപ്പുവെ്ക്കും. 2018ന് ശേഷമുള്ള സൗദി കിരീടാവകാശിയുടെ ആദ്യ യൂറോപ്യൻ യാത്രയാണിത്.
യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദർശനത്തിന് പിന്നാലെയാണ് സൗദി കിരീടാവകാശിയുടെ യൂറോപ്പ് യാത്ര. ഗ്രീസ്, ഫ്രാൻസ് രാജ്യങ്ങളാണ് കിരീടാവകാശി സന്ദർശിക്കുന്നത്. ഇരു രാജ്യങ്ങളുമായും മെച്ചപ്പെട്ട ബന്ധം നിലനിർത്തും. ഇതിനായുള്ള ചർച്ചകളുണ്ടാകും. വിവിധ കരാറുകൾ ഒപ്പുവെക്കുമെന്നും സൗദി അറേബ്യ അറിയിച്ചു. ഈ വർഷമാദ്യം യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തോടെ ഊർജവില വർധിച്ചിരുന്നു. ഇതിന് ശേഷം കൂടുതൽ എണ്ണ വിതരണം ചെയ്യാൻ സൗദിക്ക് മേൽ സമ്മർദമുണ്ട്. ഇതും ചർച്ചയിൽ വിഷയമായേക്കും. കഴിഞ്ഞയാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ യുഎഇ പ്രസിഡന്റിനെ പാരീസിൽ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗദിക്കുള്ള ക്ഷണവും. 2018 ൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ യൂറോപ്യൻ യാത്രയെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദർശനത്തോടെ സൗദിക്ക് ആഗോള തലത്തിൽ കൂടുതൽ സ്വീകര്യത ലഭിക്കുകയാണ്.