സൗദിയിൽ മൾട്ടിപ്പിൽ വിസിറ്റ് വിസ പുതുക്കാൻ തടസ്സം നേരിടുന്നവർക്ക് തവാസുൽ സേവനം ഉപയോഗപ്പെടുത്താം

സൗദിയിൽ മൾട്ടിപ്പിൾ വിസിറ്റ് വിസയിലെത്തി കാലവധി അവസാനിക്കാനായവർക്കാണ് വീണ്ടും വിസ പുതുക്കുന്നതിന് പ്രയാസം നേരിടുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് അബ്ഷിർ വഴി പുതുക്കുന്നതിന് തടസ്സം നേരിട്ട് തുടങ്ങിയത്.

Update: 2022-04-18 16:06 GMT

സൗദിയിൽ മൾട്ടിപ്പിൾ വിസിറ്റ് വിസ പുതുക്കുന്നതിന് തടസ്സം നേരിടുന്നവർ പാസ്പോർട്ട് വിഭാഗത്തിന്റെ തവാസുൽ സേവനം ഉപയോഗപ്പെടുത്താൻ നിർദേശം. സൗദി ജവാസാത്താണ് നിർദേശം നൽകിയത്. വ്യക്തിഗത പോർട്ടലായ അബ്ഷിർ വഴിയാണ് ഈ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുക.

സൗദിയിൽ മൾട്ടിപ്പിൾ വിസിറ്റ് വിസയിലെത്തി കാലവധി അവസാനിക്കാനായവർക്കാണ് വീണ്ടും വിസ പുതുക്കുന്നതിന് പ്രയാസം നേരിടുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് അബ്ഷിർ വഴി പുതുക്കുന്നതിന് തടസ്സം നേരിട്ട് തുടങ്ങിയത്. അബ്ഷിർ സംവിധാനത്തിന്റെ സാങ്കേതിക തകരാറാണ് തടസ്സം നേരിടാൻ കാരണമെന്നാണ് കരുതുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും പാസ്പോർട്ട് വിഭാഗം നല്കിയിട്ടില്ല. ഇത്തരക്കാർക്ക് ജവാസാത്തിന്റെ തവാസുൽ സേവനം പ്രേയോജനപ്പെടുത്തി സാങ്കേതിക പ്രശ്നം പരിഹരിക്കാവുന്നതാണെന്ന് പാസ്‌പോർട്ട് വിഭാഗം അറിയിച്ചു. വ്യക്തിഗത പോർട്ടലായ അബ്ഷിർ വഴിയാണ് ഇതും പ്രയോജനപ്പെടുത്താൻ സാധിക്കുക. തവാസുൽ വഴി ജവാസാത്തിനെ വിവരമറിയിക്കുന്നതോടെ പ്രശ്നത്തിന് പരിഹാരം നിർദേശിക്കും. ഇതനുസരിച്ച് തുടർനടപടികൾ കൂടി പൂർത്തിയാക്കുന്നതോടെ വിസ കാലാവധി പുതുക്കി ലഭിക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News