സ്വകാര്യ സ്‌കൂളുകളില്‍ സൗദിവല്‍ക്കരണം അടുത്ത ആഴ്ച മുതല്‍

സ്വകാര്യ അന്താരാഷ്ട്ര സ്‌കൂളുകളില്‍ അധ്യാപക, അനധ്യാപക മേഖലകളിലാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്

Update: 2021-08-25 17:35 GMT
Editor : Shaheer | By : Web Desk

സൗദിയില്‍ സ്വകാര്യ അന്താരാഷ്ട്ര സ്‌കൂളുകളില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം അടുത്ത ആഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഘട്ടംഘട്ടമായി അധ്യാപക, അനധ്യാപക മേഖലകളില്‍  സ്വദേശിവല്‍ക്കരണം ലക്ഷ്യമിടുന്നതാണ് പദ്ധതി. ഇതുവഴി 28,000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുകയാണ് സൗദി മന്ത്രാലയം ലക്ഷ്യമിടുന്നത്.

പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറക്കാനിരിക്കെയാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചത്. സെപ്തംബര്‍ ഒന്ന് മുതല്‍ സൗദിയിലെ സ്വകാര്യ അന്താരാഷ്ട്ര സ്‌കൂളുകളിലെ സ്പെഷലൈസ്ഡ് തസ്തികകളില്‍ സ്വദേശികളെ നിയമിക്കണമെന്ന ഉത്തരവും ബാധകമാകും. ഘട്ടം ഘട്ടമായാണ് സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കുക.

Advertising
Advertising

സ്‌കൂളുകളിലെ ശാസ്ത്ര വിഷയങ്ങളായ ഗണിതം, ഫിസിക്‌സ്, ബയോളജി, സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങളിലും, അന്താരാഷ്ട്ര സ്‌കൂളുകളിലെ അറബിക്, ഇസ്‍ലാമിക് സ്റ്റഡീസ്, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ എജ്യുക്കേഷന്‍, ആര്‍ട്‌സ് വിഷയങ്ങളിലും നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണം. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എഞ്ചിനിയര്‍ അഹമ്മദ് അല്‍റാജിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്ക് 5,000 റിയാലില്‍ കുറയാത്ത ശമ്പളം അനുവദിക്കണമെന്ന നിബന്ധനയും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News