സൗദിയില്‍ ട്രക്ക് ബസ് ഡ്രൈവര്‍മാർക്ക് പ്രത്യേക ഡ്രൈവിങ് കാർഡ്

സുരക്ഷയും ഗുണമേന്‍മയും ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പ്രത്യേക ഡ്രൈവിംഗ് കാര്‍ഡുകളനുവദിക്കാന്‍ ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചത്

Update: 2023-05-29 18:38 GMT
Editor : abs | By : Web Desk

സൗദി: ട്രക്ക് ബസ് ഡ്രൈവര്‍മാർക്ക് പ്രത്യേക ഡ്രൈവിംഗ് കാര്‍ഡ് നിലവില്‍ വരുന്നു. തൊഴിലിന്റെ രീതിയനുസരിച്ച് നാല് വിഭാഗം തിരിച്ചറിയല്‍ കാര്‍ഡുകളാണ് അനുവദിക്കുക. ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് കാര്‍ഡുകള്‍ അനുവദിക്കുക.

ചരക്ക് ഗതാഗത ബസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മേഖലയില്‍ സുരക്ഷയും ഗുണമേന്‍മയും ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ്  ട്രക്ക് ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ഡ്രൈവിംഗ് കാര്‍ഡുകളനുവദിക്കാന്‍ ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചത്.

താല്‍ക്കാലിക കാര്‍ഡാണ് ആദ്യത്തേത്. അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സുള്ള ഡ്രൈവര്‍ വിസയിലുള്ളവര്‍ക്ക് കാര്‍ഡ് ലഭിക്കും. മൂന്ന് മാസ കാലത്തേക്ക് അനുവദിക്കുന്ന കാര്‍ഡുപയോഗിച്ച് കാര്‍ഗോ വാഹനങ്ങള്‍ ഡ്രൈവ് ചെയ്യാം. വാര്‍ഷിക കാര്‍ഡാണ് രണ്ടാമത്തേത്. സൗദി ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള ഡ്രൈവര്‍ വിസയിലുള്ളവര്‍ക്ക് ഇത് ലഭിക്കും. സ്‌കൂള്‍ ബസ്, പ്രൈവറ്റ് ബസ്, കാര്‍ഗോ ട്രക്കുകള്‍, ടോവിങ് ലോറി എന്നിവ ഓടിക്കാം.

ഒരുവര്‍ഷത്തേക്ക് അനുവദിക്കുന്ന കാര്‍ഡ് കാലാവധിക്ക് ശേഷം പുതുക്കാന്‍ സാധിക്കും. മൂന്നാത്തേത് റസ്ട്രിക്ടഡ് കാര്‍ഡ്. 30 ദിവസത്തേക്ക് മാത്രമായി അനുവദിക്കുന്ന ഇവ കാര്‍ഗോ ഇതര സര്‍വീസുകള്‍ക്ക് ഉപയോഗിക്കാം. സീസണല്‍ കാര്‍ഡാണ് നാലമത്തേത്. മൂന്ന് മാസത്തേക്ക് അനുവദിക്കുന്ന ഇവ ഉപയോഗിച്ച് പ്രത്യേക ബസ് സര്‍വീസുകള്‍ നടത്താം. കാലാവധി പുതുക്കി എടുക്കുവാനും അവസരമുണ്ടാകും.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News