ആഗോള നിക്ഷേപ സമ്മേളനത്തിന് റിയാദില്‍ നാളെ തുടക്കമാകും

നാളെ മുതല്‍ ഈ മാസം 28 വരെയാണ് സമ്മേളനം. അയ്യായിരത്തിലേറെ പേര്‍ റിറ്റ്‌സ് കാള്‍ട്ടണില്‍ നടക്കുന്ന സമ്മേളനത്തിലെത്തും.

Update: 2021-10-25 15:31 GMT
Editor : abs | By : Web Desk

ആഗോള നിക്ഷേപ സമ്മേളനത്തിന് സൗദിയിലെ റിയാദില്‍ നാളെ തുടക്കമാകും. സൗദി കിരീടാവകാശിയുടെ മേല്‍നോട്ടത്തിലുള്ള സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുന്നൂറോളം പ്രമുഖര്‍ സംസാരിക്കും. സൗദിയിലെ നിക്ഷേപവും കോവിഡാനന്തര വെല്ലുവിളികളും ചര്‍ച്ചയാകും.

നാളെ മുതല്‍ ഈ മാസം 28 വരെയാണ് സമ്മേളനം. അയ്യായിരത്തിലേറെ പേര്‍ റിറ്റ്‌സ് കാള്‍ട്ടണില്‍ നടക്കുന്ന സമ്മേളനത്തിലെത്തും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സുസ്ഥിരത എന്നീ മേഖലയിലാകും പ്രധാന ചര്‍ച്ച. വിവിധ പ്രഖ്യാപനങ്ങളും ഇതിന്റെ ഭാഗമായുണ്ടാകും.

സൗദിയിലെ പ്രധാന ടൂറിസം മേഖലയിലെ മാറ്റങ്ങലുടെ പ്രഖ്യാപനവും നടത്തും. ഇന്ത്യയില്‍ നിന്നും വ്യവസായ പ്രമുഖന്‍ എംഎ യൂസുഫലിയും, ടാറ്റ, ഒയോ മേധാവികളും സമ്മേളനത്തില്‍ സംസാരിക്കും. ആഗോള നിക്ഷേപകരെ സൗദിയിലെത്തിക്കാന്‍ സൗദി കിരീടാവകാശി രൂപം നല്‍കിയതാണ് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News